മനാമ: കിഴങ്ങുചാക്കിലൊളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിലെ പ്രതികൾക്ക് കഴിഞ്ഞ ദിവസം ഒന്നാം ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. ഒരു സ്വദേശിയും എട്ട് ഏഷ്യക്കാരുമടങ്ങുന്ന ഒമ്പത് പേർക്കെതിരെയാണ് ജീവപര്യന്തമടക്കമുള്ള ശിക്ഷ വിധിച്ചിട്ടുള്ളത്. 33 കിലോ മയക്കുമരുന്ന് കടത്താനും അവ വിപണനം ചെയ്യാനുമാണ് പ്രതികൾ ശ്രമിച്ചതെന്ന് കണ്ടെത്തുകയുണ്ടായി.
ആദ്യ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും 10,000 ദീനാർ പിഴയും നാല് മുതൽ ഒമ്പതുവരെ പ്രതികൾക്ക് 15 വർഷം തടവും 5,000 ദീനാർ പിഴയുമാണ് വിധിച്ചത്. ഏഷ്യൻ വംശജരായ പ്രതികളെ ശിക്ഷാ കാലാവധിക്കുശേഷം നാടുകടത്താനും വിധിയുണ്ട്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ