മനാമ: രാജ്യത്തെ ഏറ്റവും സജീവമായ ഷോപ്പിങ് മാളായ അവന്യൂസിൽ റമദാനിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
മാർച്ച് 11 മുതൽ ഏപ്രിൽ ഏഴുവരെ നീണ്ടു നിൽക്കുന്ന വിവിധ സംസ്കാരിക, വിപണന മേളകളാണ് നടക്കുക. ഗേറ്റ് ഒന്നിന് സമീപമുള്ള ഏരിയ ചെറുകിട, ഇടത്തരം വ്യാപാരികൾക്ക് വാടകക്ക് അനുവദിക്കും.
ഇവിടെ വിവിധ തരം വസ്തുക്കൾ കച്ചവടം ചെയ്യുന്നതിനും അതുവഴി കൂടുതൽ ആളുകളെ ആകർഷിക്കാനും സാധിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകീട്ട് എട്ട് മുതൽ 10 വരെ നടക്കുന്ന പരിപാടികളിൽ ഗെയിമുകൾ, സംഗീത സായാഹ്നം, ഹെന്ന ഡിസൈനിങ്, അറബി കോഫി, ഈത്തപ്പഴം എന്നിവയും ബഹ്റൈനിലെ വിവിധ തരം ഭക്ഷണ വസ്തുക്കളും ലഭിക്കും.
അവന്യൂസ് ബസാർ എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുക.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ