മനാമ: എൽ.ഐ.സി ഇന്റർനാഷനൽ ഡയറക്ടർ ബോർഡിന്റെ 137ാമത് മീറ്റിങ് ബഹ്റൈനിൽ നടന്നു. ബോർഡ് ചെയർമാൻ സിദ്ധാർഥ മൊഹന്തി, ബോർഡ് ഡെപ്യൂട്ടി ചെയർമാൻ എം. ജഗന്നാഥ്, മറ്റു ഡയറക്ടർമാർ എന്നിവർ വിഡിയോ കോൺഫറൻസിലൂടെ യോഗത്തിൽ പങ്കെടുത്തു.
2023ലെ കമ്പനിയുടെ പ്രവർത്തനങ്ങളുടെ അവലോകനം മീറ്റിങ്ങിൽ നടത്തി. കമ്പനിയുടെ 2023 സാമ്പത്തികവർഷത്തെ കണക്കുകൾ യോഗം അംഗീകരിച്ചു. 2023 സാമ്പത്തികവർഷത്തെ കമ്പനിയുടെ നിക്ഷേപത്തിൽനിന്നുള്ള വരുമാനം മുൻ വർഷത്തെ 6.36 ദശലക്ഷവുമായി താരതമ്യം ചെയ്യുമ്പോൾ 32.55 ദശലക്ഷം ദീനാറായിരുന്നു. മുൻവർഷത്തെ 115.95 ദശലക്ഷം ദീനാറിനെ അപേക്ഷിച്ച് 2023ൽ കമ്പനി 137.29 ദശലക്ഷം ദീനാറിന്റെ ക്ലെയിമുകൾ തീർത്തു.
2023ൽ 13 കൺസൽട്ടന്റുകൾ എം.ഡി.ആർ.ടിക്ക് യോഗ്യത നേടി. കമ്പനി യു.എ.ഇയിൽ പുതിയ എൽ.ഐ.സി ഇന്റർനാഷനൽ ചൈൽഡ് എജുക്കേഷൻ പദ്ധതി അവതരിപ്പിച്ചു. ബഹ്റൈനിനായുള്ള പുതിയ ചൈൽഡ് എജുക്കേഷൻ പദ്ധതി കഴിഞ്ഞ ഡിസംബറിൽ ലോഞ്ച് ചെയ്തിരുന്നു. നേരത്തേ, ഫ്യൂച്ചർ സ്മാർട്ട് VI സിംഗ്ൾ പ്രീമിയം, ഗാരന്റീഡ് പ്ലാൻ തുടങ്ങിയ പദ്ധതികളും യു.എ.ഇയിൽ ആരംഭിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ