മനാമ: സമസ്ത ബഹ്റൈൻ അൽ ഇത്ഖാൻ-2024 ത്രൈമാസ കാമ്പയിനിന്റെ ഭാഗമായി ഒരുക്കിയ തജ്ഹീസെ റമദാൻ പ്രഭാഷണ പരിപാടി മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നിറഞ്ഞ സദസ്സിൽ അരങ്ങേറി.
പുണ്യമാസമായ റമദാന് മുന്നോടിയായി സംഘടിപ്പിച്ച പരിപാടിയിൽ സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ സദസ്സുമായി സംവദിച്ചു. സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിന് സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ് സാഹിബ് സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട് നന്ദിയും പറഞ്ഞു.
സമസ്ത ബഹ്റൈൻ വർക്കിങ് പ്രസിഡന്റ് വി.കെ. കുഞ്ഞഹമ്മദ് ഹാജി, ട്രഷറർ എസ്.കെ. നൗഷാദ്, വൈസ് പ്രസിഡന്റ് ഹാഫിദ് ശറഫുദ്ദീൻ മൗലവി എന്നിവർ നേതൃത്വം നൽകി. സയ്യിദ് യാസർ ജിഫ്രി തങ്ങൾ, ശഹീം ദാരിമി, ഹംസ അൻവരി മോളൂർ, സൈദ് മുഹമ്മദ് വഹബി, ശഹീർ കാട്ടാമ്പള്ളി, ബഷീർ ദാരിമി, നിശാൻ ബാഖവി, സൂപ്പി മുസ് ലിയാർ തുടങ്ങിയവരും മറ്റു ഏരിയ നേതാക്കളും എസ്.കെ.എസ്.എസ്.എഫ്, വിഖായ പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ