മനാമ: ഇന്ത്യയുടെ 18ാമത് പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രവാസ ലോകത്തുനിന്നും തുടക്കംകുറിച്ച് കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച യു.ഡി.എഫ് കൺവെൻഷൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന പ്രസിഡന്റ് എ. ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ച കൺവെൻഷൻ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവും മുൻ കൊല്ലം ഡി.സി.സി പ്രസിഡന്റുംകൂടിയായ അഡ്വ. ബിന്ദു കൃഷ്ണ ഉദ്ഘാടനം നിർവഹിച്ചു.
മലപ്പുറം ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.എസ്. ജോയ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഓൾ ഇന്ത്യ സെക്രട്ടറി അഡ്വ. വിദ്യ ബാലകൃഷ്ണൻ, കെ.പി.സി.സി അംഗം അഡ്വ. എ.എം. രോഹിത്ത് എന്നിവർ സംസാരിച്ചു. ഒ.ഐ.സി.സി പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ഗ്ലോബൽ സെക്രട്ടറി രാജു കല്ലുംപുറം, ബിനു കുന്നന്താനം, ഫാസിൽ വട്ടോളി, ബഷീർ അമ്പലായി, റംഷാദ് അയിലക്കാട്, അലൻ ഐസക് എന്നിവർ സന്നിഹിതരായിരുന്നു.
കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന ഭാരവാഹികളായ റസാഖ് മൂഴിക്കൽ, കെ.പി. മുസ്തഫ, ശംസുദ്ദീൻ വെള്ളികുളങ്ങര, എ.പി. ഫൈസൽ, സലീം തളങ്കര, റഫീഖ് തോട്ടക്കര, എം.എ. റഹ്മാൻ, ഷാജഹാൻ പരപ്പൻപൊയിൽ എന്നിവർ നേതൃത്വം നൽകി. കെ.എം.സി.സി ബഹ്റൈൻ ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ സ്വാഗതവും വൈസ് പ്രസിഡന്റ് ഗഫൂർ കൈപമംഗലം നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ