ചേരുവകൾ
ചെമ്മീൻ – 200 ഗ്രാം
സവാള – 2
പച്ചമുളക് – 3
കറിവേപ്പില – കുറച്ച്
വെളുത്തുള്ളി -2 അല്ലി
മഞ്ഞൾപൊടി
മുളകുപൊടി
തേങ്ങ – ഒരു മുറി
മല്ലിയില – കുറച്ച്
തയാറാക്കുന്ന വിധം
വൃത്തിയാക്കിയ ചെമ്മീനിൽ മുളകുപൊടി, മഞ്ഞൾപൊടി ആവശ്യത്തിന് ഉപ്പും ചേർത്ത് എണ്ണയിൽ പൊരിച്ചെടുക്കുക. അതേ എണ്ണയിൽതന്നെ നുറുക്കിയ സവാള, പച്ചമുളക്, കറിവേപ്പില, വെളുത്തുള്ളി എന്നിവ വഴറ്റി തേങ്ങ ചേർത്ത് രണ്ടു മിനിറ്റ് ഇളക്കുക. പൊരിച്ചുവെച്ച ചെമ്മീൻ നുറുക്കി അതിൽ ചേർത്തിളക്കി മല്ലിയില ചേർത്ത് രണ്ടു മിനിറ്റ് ചെറുതീയിൽ വേവിക്കാം.
ശേഷം, മസാല മാറ്റിവെക്കുക. അരിപ്പൊടി ആവശ്യത്തിന് ഉപ്പ് ചേർത്ത് വെള്ളത്തിൽ കുഴച്ചെടുക്കുക. അതിൽനിന്ന് ചെറിയ ഓരോ ഉരുള എടുത്ത് നടുവിൽ ചെമ്മീൻ ഫില്ലിങ് വെച്ച് ഉരുട്ടിയെടുക്കുക. ശേഷം ആവി കയറ്റി വേവിച്ചെടുക്കുക.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ