മനാമ: സാധ്യമായ ഏറ്റവും മികച്ച ചികിൽസ രോഗികൾക്ക് ലഭ്യമാക്കുന്ന അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് ആരോഗ്യ പരിചരണ രംഗത്ത് വീണ്ടും ശ്രദ്ധേയമാകുന്നു. നാഭിയിൽ ചർമ്മത്തിന് താഴെ അസാധാരണമായ വസ്തു ഉള്ളതായി അനുഭവപ്പെട്ട ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞിനെ രക്ഷപ്പെടുത്തിയതാണ് ഏറ്റവും പുതിയ സംഭവം. മുഹറഖിലെ അൽ ഹിലാൽ ആശുപത്രിയിലെ സ്പെഷ്യലിസ്റ്റ് പീഡിയാട്രീഷ്യൻ ഡോ. ഗൗതം എ. ശിവാനന്ദയെ കാണാനെത്തിയ കുട്ടിയെ പരിശോധിച്ചപ്പോൾ, ഏകദേശം 3.5 സെൻറീമീറ്റർ നീളത്തിലുള്ള പൊട്ടിയ സിറിഞ്ച് സൂചിയാണ് ആശുപത്രിയിലെ സംഘം കണ്ടെത്തിയത്.
ഡോ. പി.യു മുഹമ്മദ് സലീമിന്റെ സഹായത്തോടെയാണ് ലോക്കൽ അനസ്തേഷ്യയിൽ സൂചി വിജയകരമായി നീക്കം ചെയ്തത്. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. വൻകുടൽ, മലാശയ ശസ്ത്രക്രിയ, ട്രോമ ആൻഡ് ബേൺ, എൻഡോക്രൈൻ സർജറി, ബാരിയാട്രിക് സർജറി, മൾട്ടി ഡിസിപ്ലിനറി ഹെപ്പറ്റോബിലിയറി പാൻക്രിയാസ് സർജറി എന്നിവയുൾപ്പെടെ വിവിധ ഉപവിഭാഗങ്ങളിൽ സമഗ്രമായ ശസ്ത്രക്രിയാ കൺസൾട്ടേഷനും പരിചരണവും അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് നൽകുന്നുണ്ട്. അൽ ഹിലാലിലെ വിദഗ്ധ ശസ്ത്രക്രിയാ വിദഗ്ധർ വിവിധ സ്പെഷ്യാലിറ്റികളിൽ ഫെലോഷിപ്പ്-പരിശീലനം നേടിയവരും അതത് വിഭാഗങ്ങളിലെ പ്രശസ്തരുമാണ്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ