സന്നിധാനം: മീനമാസ പൂജകൾക്കും പൈങ്കുനി ഉത്രം മഹോൽസവത്തിനുമായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട തുറന്നു. വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി പി.എൻ. മഹേഷ് നമ്പുതിരി ക്ഷേത്രശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കുകയായിരുന്നു. ശേഷം ഗണപതി, നാഗർ എന്നീ ഉപദേവതാ ക്ഷേത്ര നടകളും മേൽശാന്തി തുറന്ന് വിളക്കുകൾ തെളിച്ചു.
പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിൽ മേൽ ശാന്തി അഗ്നി പകർന്നു. തുടർന്ന് അയ്യപ്പഭക്തർ ശരണം വിളികളുമായി പതിനെട്ടാം പടി കയറി അയ്യനെ കണ്ടുതൊഴ്തു. നട തുറന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും തന്നെ ഇരു ക്ഷേത്രങ്ങളിലും ഉണ്ടായിരുന്നില്ല. മീനം ഒന്നായ 14 ന് പുലർച്ചെ 5 മണിക്ക് തിരുനട തുറക്കും.
തുടർന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടക്കും. 5.30 ന് ഗണപതി ഹോമം. രാവിലെ 5.30 മുതൽ 7 മണി വരെയും 9 മണി മുതൽ 11 മണി വരെയും നെയ്യഭിഷേകം നടക്കും.
രാവിലെ 7.30 ന് ഉഷപൂജ തുടർന്ന് ഉദയാസ്തമയ പൂജ . 12.30 ന് ഉച്ചപൂജ കഴിഞ്ഞ് 1 മണിക്ക് നട അടയ്ക്കും. വൈകുന്നേരം 5 മണിക്ക് തിരുനട തുറക്കും. 6.30ന് ദീപാരാധന. 6.45 മുതൽ പടിപൂജ.രാത്രി 10 ന് ഹരിവരാസനം പാടി തിരുനട അടയ്ക്കും.
Read more ….
- ഝാർഖണ്ഡിലെ കോൺഗ്രസ്സ് എം.എൽ.എയുടെ വീട്ടിൽ ഇ.ഡി റെയ്ഡ് : റെയ്ഡ് ബി.ജെ.പിയിലേക്കുള്ള ക്ഷണം നിരസിച്ചതിനെന്ന ആരോപണവുമായി എം. എൽ.എ
- ശശി തരൂരിന്റെ കൈയിൽ തിരുവനന്തപുരം സുരക്ഷിതമോ ? | Lok Sabha Election 2024 | Vox Pop | Shashi Tharoor
- KU കലോത്സവം; കോഴ ആരോപണത്തിൽ SFIയുടെ പങ്ക് വെളിപ്പെടുന്നു