കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക കുവൈത്ത് നേതൃത്വത്തിനും സുഹൃത്തുക്കൾക്കും കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിനും റമദാൻ ആശംസകൾ നേർന്നു.
എല്ലാവരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും സമൃദ്ധിക്കും വേണ്ടി പ്രാർഥിക്കുന്നതായും അംബാസഡർ ആശംസ സന്ദേശത്തിൽ പറഞ്ഞു. ആത്മപരിശോധന, ക്ഷമ, കൃതജ്ഞത, സ്നേഹം, വിനയം, ആത്മനിയന്ത്രണം എന്നിവയ്ക്കുള്ള സമയത്തെയാണ് റമദാൻ പ്രതിനിധീകരിക്കുന്നത്.
സമൂഹത്തിലെ ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ അംഗങ്ങളെ സേവിക്കാനുള്ള നമ്മുടെ കടമയുടെ മൃദുലമായ ഓർമപ്പെടുത്തലായി റമദാൻ പ്രവർത്തിക്കുന്നു.
സമത്വത്തിന്റെയും അനുകമ്പയുടെയും തത്ത്വങ്ങൾ റമദാൻ അടിവരയിടുന്നു. സമൂഹത്തിന്റെ ഉന്നമനത്തിനായുള്ള കൂട്ടായ പ്രതിബദ്ധത വളർത്തുന്നു. പുണ്യമാസമായ റമദാൻ കൂടുതൽ ദയയും ഐക്യവും അനുകമ്പയും നിറഞ്ഞതായിരിക്കട്ടെയെന്നും അംബാസഡർ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ