ആറ്റിങ്ങൽ: ഔദ്യോഗിക പരിപാടികളുടെ തിരക്കിലും ആറ്റിങ്ങൽ മണ്ഡലത്തിൽ സജീവ പ്രചരണത്തിലാണ് കേന്ദ്രമന്ത്രി വി. മുരളീധരൻ. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ നാട്ടുകാർക്ക് ഒപ്പം ചായ കുടിച്ച് ആയിരുന്നു ഇന്നത്തെ തുടക്കം. ഓട്ടോ തൊഴിലാളികളെയും ചുമട്ടു തൊഴിലാളികളെയും സ്ഥാനാർത്ഥി നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. കിള്ളിക്കോട് എൻഎസ്എസ് ഹാളിൽ നടന്ന യോഗത്തിൽ യുവ വോട്ടർമാരുമായും വി. മുരളീധരൻ സംവദിച്ചു.
തുടർന്ന് കൊല്ലം പ്രസ് ക്ലബിൻ്റെ മുഖാമുഖം പരിപാടിയിലേക്ക്. പൗരത്വനിയമവും കേന്ദ്രഫണ്ടും വിഷയങ്ങളായ മുഖാമുഖത്തിൽ പങ്കെടുത്ത ശേഷം ആലപ്പുഴയിൽ നടന്ന പി.എം സൂരജ് പോര്‍ട്ടല്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലും വി. മുരളീധരൻ പങ്കെടുത്തു.
കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ച ചെന്നൈ എഗ്മോർ – ഗുരുവായൂർ സർവീസിൻ്റെ ഫ്ലാഗ് ഓഫ് കർമം പുലർച്ചെ കേന്ദ്രമന്ത്രി നിർവഹിച്ചു.
ആറ്റിങ്ങൽ മണ്ഡലത്തിലെ റോഡ് ഷോയുടെ ഒരുക്കങ്ങളും പൂർത്തിയായി. നരേന്ദ്രമോദി സർക്കാരിൻ്റെ 10 വർഷത്തെ വികസന നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും ഉയർത്തിക്കാട്ടിയുള്ള ബിജെപിയുടെ വീഡിയോ വാൻ മണ്ഡലത്തിൽ പ്രചാരണം തുടരുകയാണ്.
Read more ….
- ഝാർഖണ്ഡിലെ കോൺഗ്രസ്സ് എം.എൽ.എയുടെ വീട്ടിൽ ഇ.ഡി റെയ്ഡ് : റെയ്ഡ് ബി.ജെ.പിയിലേക്കുള്ള ക്ഷണം നിരസിച്ചതിനെന്ന ആരോപണവുമായി എം. എൽ.എ
- ശശി തരൂരിന്റെ കൈയിൽ തിരുവനന്തപുരം സുരക്ഷിതമോ ? | Lok Sabha Election 2024 | Vox Pop | Shashi Tharoor
- KU കലോത്സവം; കോഴ ആരോപണത്തിൽ SFIയുടെ പങ്ക് വെളിപ്പെടുന്നു