കുവൈത്ത് സിറ്റി: ആഗോള അഴിമതി പെർസെപ്ഷൻ ഇൻഡക്സിൽ മികച്ച നേട്ടം കൈവരിച്ച് കുവൈത്ത്. കഴിഞ്ഞ ദിവസം ട്രാൻസ്പരൻസി ഇന്റർനാഷനൽ പുറത്തിറക്കിയ അഴിമതി പെർസെപ്ഷൻ സൂചികയിൽ കുവൈത്ത് 22 റാങ്കുകൾ മെച്ചപ്പെടുത്തിയതായി കുവൈത്ത് ആന്റി കറപ്ഷൻ അതോറിറ്റി ചെയർമാൻ അബ്ദുൽ അസീസ് അൽ ഇബ്രാഹിം അറിയിച്ചു.
അഴിമതി തടയുന്നതിനുള്ള തന്ത്രങ്ങള്‍ ഏകോപിപ്പിക്കാൻ ചേര്‍ന്ന സുപ്രീം കമ്മിറ്റിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരെ ശക്തമായ പോരാട്ടത്തിലാണ് രാജ്യം. അന്താരാഷ്ട്ര സൂചികകളിൽ രാജ്യത്തിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനും യു.എന്‍ ഉടമ്പടിയോടുള്ള കുവൈത്തിന്റെ പ്രതിബദ്ധത നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങൾ ഇരട്ടിയാക്കണമെന്നും ഇബ്രാഹിം പറഞ്ഞു.
രാജ്യങ്ങളിലെ സുതാര്യതയും, അഴിമതിക്കെതിരെയുള്ള നടപടികളും, പൊതുജനങ്ങളുടെ ഇടപാടുകളും, പൊതുമേഖലയിലെ അഴിമതിയും സംബന്ധിച്ച് വിദഗ്ധരുടെയും വ്യവസായികളുടെയും അഭിപ്രായവും ശേഖരിച്ചാണ് പെർസെപ്ഷൻ പട്ടിക തയാറാക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ