കുവൈത്ത് സിറ്റി: റമദാനെ വരവേറ്റുകൊണ്ട് കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ ‘അഹ്ലൻ യാ റമദാൻ’ പ്രഭാഷണം സംഘടിപ്പിച്ചു. ശർക്ക് അൽ അവാദി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ റമദാനും ഖുർആനും എന്ന വിഷയത്തിൽ അബിൻ മുഹമ്മദ് മദനി, നോമ്പും പ്രവാസിയും എന്ന വിഷയത്തിൽ ഡോ.അബ്ദുൽ ഹമീദ് കൊടുവള്ളി, റമദാനിലെ വിശേഷ കർമങ്ങൾ എന്ന വിഷയത്തിൽ ജൈസൽ പാലപ്പറ്റ, ആത്മവിശുദ്ധി സകാത്തിലൂടെ എന്ന വിഷയത്തിൽ അബ്ദുള്ള കാരക്കുന്ന് എന്നിവർ പ്രഭാഷണം നടത്തി.
വാഗ്മിയും പണ്ഡിതനുമായ അൻസാർ നന്മണ്ട ഉദ്ബോധനം നൽകി. സ്വന്തത്തെക്കാൾ മറ്റുള്ളവർക്ക് പരിഗണന നൽകുക എന്ന പ്രവാചക അധ്യാപനം ഉൾക്കൊള്ളാനും സ്രഷ്ടാവിന്റെ ഏറ്റവും ഇഷ്ടപ്പട്ട അടിമയായി മാറാനും കഴിയണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
മേഖല അടിസ്ഥാനത്തിൽ നടത്തിയ ഖുർആൻ പരീക്ഷ വിജയികൾക്കുള്ള സമ്മാനദാനവും അൻസാർ നന്മണ്ട നിർവഹിച്ചു.സെന്റർ പ്രസിഡന്റ് അബ്ദുല്ല കാരക്കുന്ന് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദു റഹ്മാൻ അടക്കാനി സ്വാഗതവും ആദിൽ സലഫി നന്ദിയും പറഞ്ഞു.
ഖുർആൻ, വ്രതം, സകാത് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടു റമദാനിലെ എല്ലാ ആഴ്ചകളിലും ഹുദാ സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രഭാഷണങ്ങളും സംശയ നിവാരണത്തിനുള്ള അവസരങ്ങളും ഉണ്ടെന്ന് സെന്റർ അറിയിച്ചു. വിവരങ്ങൾക്ക് 96652669/ 97415065/66657387 നമ്പറുകളിൽ ബന്ധപ്പെടാം.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ