ഫോ​ക്ക് വ​നി​ത​വേ​ദി വി​നോ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത് സി​റ്റി: ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത് എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്ക്) വ​നി​തവേ​ദി അ​ന്താ​രാ​ഷ്ട്ര വ​നി​ത ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ലേ​ഡീ​സ് ഡേ ​ഔ​ട്ട്‌ എ​ന്ന പേ​രി​ൽ വി​നോ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. റൗ​ദ പാ​ർ​ക്ക്, കു​വൈ​ത്ത് മ്യൂ​സി​യം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​യി​രു​ന്നു യാ​ത്ര.

മൂ​ന്ന് സോ​ണ​ലു​ക​ളു​മാ​യി നൂ​റോ​ളം വ​നി​ത​വേ​ദി അം​ഗ​ങ്ങ​ൾ ഒ​രു ദി​വ​സം നീ​ണ്ട യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്തു. യാ​ത്ര ഫോ​ക്ക് പ്ര​സി​ഡ​ന്റ് ലി​ജീ​ഷ് പി ​ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​ത​വേ​ദി ചെ​യ​ർ​പേ​ഴ്സ​ൺ ഷം​ന വി​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രി​പ്ര​സാ​ദ്, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ എ​ൽ​ദോ ബാ​ബു, ദി​ലീ​പ് കു​മാ​ർ, ആ​ർ​ട്സ് സെ​ക്ര​ട്ട​റി വി​നോ​ജ് കു​മാ​ർ, വ​നി​ത​വേ​ദി ട്ര​ഷ​റ​ർ ശി​ല്പ വി​പി​ൻ, ജോ​യന്റ് ക​ൺ​വീ​ന​ർ സ്മി​ഗി​ന ലി​ജീ​ഷ്, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ശ്രീ​ഷ ദ​യാ​ന​ന്ദ​ൻ, ഷി​ജി സ​ന​ത്, പ്യാ​രി ഓ​മ​ന​ക്കു​ട്ട​ൻ, ബി​ന്ദു രാ​ജീ​വ്‌, ബി​ന്ദു രാ​ധാ​കൃ​ഷ്ണ​ൻ, ലീ​ന സാ​ബു, സ​ജി​ജ മ​ഹേ​ഷ്‌, രൂ​പ അ​നി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ഖി​ല ഷാ​ബു സ്വാ​ഗ​ത​വും, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ വൃ​ന്ദ ജി​തേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ