കൊച്ചി: 2023 ഡിസംബറില്‍ നടന്ന സിഎ പരീക്ഷാ ഫലങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. 29.99 ശതമാനമാണ് രാജ്യത്തെ വിജയശതമാനം. ഐഐസി ലക്ഷ്യയില്‍ പരിശീലനം നേടിയവരില്‍ പരീക്ഷ എഴുതിയ 65% വിദ്യാര്‍ത്ഥികളും വിജയിച്ചു.
ദേശീയ വിജയശതമാനത്തിന്റെ ഇരട്ടിയിലധികമെന്ന അഭിനന്ദനാര്‍ഹമായ നേട്ടമാണ് ഐഐസി ലക്ഷ്യ കൈവരിച്ചിരിക്കുന്നത്. പരീക്ഷയില്‍ ഐഐസി ലക്ഷ്യയിലെ 727 വിദ്യാര്‍ത്ഥികള്‍ വിജയം സ്വന്തമാക്കി. ദേശീയതലത്തില്‍ ആകെ 41,132 പേരും യോഗ്യത നേടി.
Read more ….
- FACT CHECK| ടിഡിപിക്ക് വോട്ട് അഭ്യര്‍ഥിച്ച് നടി സാമന്ത ? | loksabha election 2024
- ദേശീയപാതക്കാർ 2 കൊല്ലം കഴിഞ്ഞാൽ പോകും പിന്നെ ദുരിതം പേറേണ്ടത് നമ്മൾ’ | AN Shamseer
- കൈക്കുള്ളിൽ ഞെരിഞ്ഞമരുന്ന കാവി ഇന്ത്യ; ജെഎൻയു സിനിമയുടെ പോസ്റ്റർ വിവാദത്തിലേക്ക്
രാജ്യത്ത് ആകെ 137,153 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയിരുന്നത്. ഇതില്‍ 1,131 പേര് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ലക്ഷ്യ (ഐഐസി ലക്ഷ്യ) യില്‍ നിന്നും പരിശീലനം നേടിയവരാണ്. കൊമേഴ്സ് പഠനമേഖലയില്‍ സംസ്ഥാനത്ത് ഏറ്റവും മുന്‍നിരയിലുള്ള സ്ഥാപനമായ ഐഐസി ലക്ഷ്യയിലെ അടുത്ത ബാച്ചിനുള്ള പ്രവേശനം ഏപ്രില്‍ മാസത്തില്‍ ആരംഭിക്കും.