ആലപ്പുഴ :പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ ഉത്തരവിറക്കിയ കേന്ദ്ര സർക്കാർ നടപടിയ്ക്കെതിരെ ഡിവൈഎഫ്ഐ ആലപ്പുഴയിൽ ട്രയിൻ തടയൽ സമരം നടത്തി.തിരുവനന്തപുരം മുതൽ ലോകമാന്യാ തിലക് വരെ പോകുന്ന നേത്രാവതി എക്സ്പ്രസാണ് ആലപ്പുഴ സ്റ്റേഷനിൽ തടഞ്ഞത്.
ജില്ലാ സെക്രട്ടറി ജെയിംസ് ശാമുവേൽ, പ്രസിഡന്റ് എസ്. സുരേഷ് കുമാർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ശ്വേത. എസ്. കുമാർ, ആലപ്പുഴ ബ്ലോക്ക് പ്രസിഡന്റ് ആർ. അനസ്, എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം. ശിവപ്രസാദ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.സമരം ചെയ്ത പ്രവർത്തകരെ പോലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ചേർന്ന് അറസ്റ്റ് ചെയ്ത് മാറ്റി.അറസ്റ്റ് ചെയ്ത പ്രവർത്തകരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
Read more ….