കൊച്ചി:കുഞ്ഞുടുപ്പുകളുടെ ബ്രാൻഡ് എന്ന നിലയിൽ കേരളത്തിൽ നിന്നും ആരംഭിച്ച ബേബി കെയർ ഓഹരി വിപണിയിലെ ലിസ്റ്റഡ് കമ്പനിയായി മാറികഴിഞ്ഞു.ഐ.പി.ഒ വഴിയല്ലാതെയാണ് പോപ്പീസ് ബ്രാൻഡ് വിപണിയിലെത്തിയത്. ബോംബെ സ്റ്റോക്ക് എക്സ്ചേ ഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള അർച്ചന സോഫ്റ്റ് വെയർ എന്ന കമ്പനിയുടെ ഓഹരികൾ പോപ്പീസിന്റെ പ്രൊമോട്ടോർമാരായ ഷാജു തോമസും ഭാര്യ ലിന്റ.പി.ജോസും സ്വന്തമാക്കി.
അർച്ചന സോഫ്റ്റ് വെയറിന്റെ പേരും ബിസിനസ് സ്വഭാവവും മാറ്റാൻ ബി.എസ്.ഇ യിൽ അപേക്ഷ നൽകിക്കഴിഞ്ഞു.പോപ്പീസ് കെയേഴ്സ് ലിമിറ്റഡ് എന്നാണ് പുതിയ പേര്. ഷാജു തോമസ് 12 കോടി 80 ലക്ഷം രൂപയുടെ ഷെയർ വാറണ്ടിനും അപേക്ഷ നൽകിക്കഴിഞ്ഞു. 51.15 രൂപയ്ക്കാണ് പ്രൊമോട്ടറായ ഷാജുതോമസ് വാറണ്ട് എടുക്കുന്നത്.
കഴിഞ്ഞ ജൂലൈയിൽ ഓപ്പൺ ഓഫർ വഴി വിപണിയിലെ ഷെയർ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. അന്നുമുതൽ അർച്ചന സോഫ്റ്റ് വെയറിന്റെ വിപണി വില കുതിച്ചുയരുകയാണ്.അന്നുമുതൽ ദിവസേന ഉയർന്ന വിപണി മൂല്യ ഷെയറുകൾ നേടികൊണ്ടിരിക്കുകയാണ്. എട്ടുമാസം കൊണ്ട് 10 രൂപ മുഖവിലയുള്ള ഷെയർ വില 100 കടന്നു.
ഷാജു തോമസും ലിന്റ.പി.ജോസും പ്രൊമോട്ടർമാരായ പോപീസ് ബേബികെയർ പ്രോഡക്സ് പ്രൈവറ്റ് ലിമിറ്റഡ് 100 കോടി മുകളിൽ വിറ്റ് വരുമാനമുള്ള കമ്പനിയാണ്. ഈ കമ്പനിയെ പുതിയ കമ്പനിയിൽ ലയിപ്പിക്കാനുള്ള ശ്രെമമാണ് നടത്തുന്നതെന്നാണ് അറിയുന്നത്.സൗത്ത് ഇന്ത്യയിൽ അതിവേഗം വളരുന്ന റീടെയിൽ ചെയിൻ ഷോപ്പുകൾ ഇപ്പോൾ പോപ്പീസിനാണ്.
Read more ….
- FACT CHECK| ടിഡിപിക്ക് വോട്ട് അഭ്യര്ഥിച്ച് നടി സാമന്ത ? | loksabha election 2024
- ദേശീയപാതക്കാർ 2 കൊല്ലം കഴിഞ്ഞാൽ പോകും പിന്നെ ദുരിതം പേറേണ്ടത് നമ്മൾ’ | AN Shamseer
- രാഹുലിന് കെപിസിസി യോഗത്തിൽ രൂക്ഷ വിമർശനം; തടഞ്ഞ് വിഡി സതീശൻ; എംഎം ഹസന് താല്ക്കാലിക അധ്യക്ഷൻ്റെ ചുമതല
പുതിയ പബ്ലിക് കമ്പനിയിൽ പ്രൈവറ്റ് പ്ലേസ്മെന്റിലൂടെ പണം കണ്ടെത്തി ഇന്ത്യ ഒട്ടാകെ ഉയർത്തുകയാണ് ലക്ഷ്യമിടുന്നത്. ഇതേക്കുറിച്ച് പ്രതികരിക്കാൻ പോപീസ് ബേബി കെയർ ഉടമകൾ തയ്യാറായില്ല. ഇന്ത്യയിലെ പ്രമുഖ ബേബി കെയർ ബ്രന്റായ ഫസ്റ്റ് ക്രൈ യും പബ്ലിക് ഷെയറിന് അപേക്ഷ നൽകിയിട്ടുണ്ട്. ഈ മേഖലയിൽ അധികം ബ്രാൻഡുകൾ ഇല്ലാതെ സാധ്യതകൾ തിരിച്ചറിഞ്ഞ് മുന്നോട്ട് വന്ന കമ്പനികൾ ഓഹരി വിപണിയിലും കടുത്ത മത്സരം കടുപ്പിക്കുമെന്ന് കരുതാം.