ചെന്നൈ:രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചതിന് ശേഷം സിഎഎയ്ക്കെതിരെ ആദ്യ നിലപാടെടുത്ത് വിജയുടെ തമിഴക വെട്രി കഴകം.തമിഴ്നാട്ടില്‍ പൗരത്വനിയമ ഭേദഗതി നടപ്പാക്കരുതെന്ന നിലപാടിൽ സൈബർ ആക്രമണം നടന്നുവരികയാണ്.സൈബര്‍ ആക്രമണം വകവയ്ക്കാതെ തമിഴ്നാട്ടില്‍ പൗരത്വനിയമ ഭേദഗതിക്കെതിരെ വ്യാപകമായി പോസ്റ്റര്‍ പതിപ്പിച്ച് വിജയുടെ പാർട്ടി.
സിഎഎ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്ററുകള്‍.രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചതിന് ശേഷം വിജയുടെ പാര്‍ട്ടി ആദ്യമായി നിലപാടെടുക്കുന്ന വിഷയമാണ് സിഎഎ.സൈബര്‍ ആക്രമണം കടുക്കുന്നതിനിടെയാണ് വ്യാപകമായി പോസ്റ്റര്‍ പതിപ്പിച്ച് ‘തമിഴക വെട്രി കഴകം’ മറുപടി നല്‍കുന്നത്. മതമൈത്രി നിലനില്‍ക്കുന്നിടത്ത് ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് സിഎഎ നടപ്പാക്കുന്നതിലൂടെയുണ്ടാവുക എന്നും സിഎഎ തമിഴ്നാട്ടില്‍ നടപ്പിലാക്കില്ലെന്ന് ഉറപ്പ് നല്‍കണമെന്നും വിജയ് ആവശ്യപ്പെട്ടിരുന്നു.
Read more ….
- FACT CHECK| ടിഡിപിക്ക് വോട്ട് അഭ്യര്‍ഥിച്ച് നടി സാമന്ത ? | loksabha election 2024
- ദേശീയപാതക്കാർ 2 കൊല്ലം കഴിഞ്ഞാൽ പോകും പിന്നെ ദുരിതം പേറേണ്ടത് നമ്മൾ’ | AN Shamseer
- ദലിത് ജീവനക്കാരിയെ അപമാനിക്കാൻ ശ്രമം:ഐഐഎമ്മിൽ 8 ജീവനക്കാർക്കെതിരെ കേസെടുത്തു
വിജയ്ക്ക് പിന്നാലെ കമല്‍ ഹാസന്റെ ‘മക്കള്‍ നീതി മ്യയ’വും സിഎഎക്കെതിരായ നിലപാട് പരസ്യമായി എടുത്തിരുന്നു. വിജയ് ആയാലും കമല്‍ ആയാലും ബിജെപിക്കെതിരായ രാഷ്ട്രീയത്തിലാണ് നിലവില്‍ തുടരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെങ്കിലും ഡിഎംകെയുടെ താരപ്രചാരകനായി തമിഴ്നാട്ടില്‍ കമല്‍ സജീവമായി ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.