‘ജനപ്രീതി അദ്ദേഹത്തെ വീണ്ടും അധികാരത്തിലെത്തിക്കും’ : നരേന്ദ്ര മോദിയെ പുകഴ്ത്തി യു.എസ് കോൺഗ്രസ്സ് എം.പി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി യുഎസ് കോൺഗ്രസ് അംഗം. നരേന്ദ്ര മോദി ജനപ്രിയ നേതാവാണെന്നും, വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദി വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്നും റിച്ച് മക്കോർമിക്. വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് ജോർജിയയിൽ നിന്നുള്ള റിപ്പബ്ലിക്കൻ എംപിയുടെ പ്രതികരണം.

    
‘പ്രധാനമന്ത്രി മോദി അവിശ്വസനീയമാംവിധം ജനപ്രിയനാണ്. പ്രധാനമന്ത്രി മോദിക്കും മറ്റ് നിയമസഭാംഗങ്ങൾക്കുമൊപ്പം ഞാൻ ഉച്ചഭക്ഷണം കഴിച്ചിട്ടുണ്ട്. അന്ന് പാർട്ടി പരിധിക്കപ്പുറമുള്ള അദ്ദേഹത്തിൻ്റെ ജനപ്രീതി കാണാനായി. അദ്ദേഹം 70 ശതമാനത്തോളം ജനപ്രിയനാണെന്ന് ഞാൻ വിശ്വസിക്കുന്നു. അദ്ദേഹം വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രിയാകും’-റിച്ച് മക്കോർമിക് പറഞ്ഞു.

   

Read more:

   

മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ പ്രതിവർഷം നാല് മുതൽ എട്ട് ശതമാനം വരെ വളരുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “ചൈന ചെയ്ത ചില കാര്യങ്ങൾ ഇന്ത്യ അതേപടി പകർത്തിയിട്ടുണ്ട്. ഇന്ത്യൻ വിപണി അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നു. ഇത് ബിസിനസ് രംഗത്ത് അവിശ്വസനീയമായ സ്വാധീനം ഉണ്ടാക്കാൻ ഇന്ത്യയെ സഹായിക്കും. എന്നാൽ ചൈനയെ പോലെ കടുത്ത നിലപാടുകൾ ഇന്ത്യ സ്വീകരിക്കുന്നില്ല എന്നത് നല്ലകാര്യമാണ്”-റിച്ച് മക്കോർമിക് കൂട്ടിച്ചേർത്തു.

 

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ