ബെംഗളൂരു : രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിലെടുത്തു. കർണാടകയിലെ ബെല്ലാരി ജില്ലയിൽ നിന്നാണ് ഷബീർ എന്ന പ്രതിയെ പിടികൂടിയതെന്ന് വൃത്തങ്ങൾ.
ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ എൻഐഎ കസ്റ്റഡിയിലെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ എൻഐഎ സ്വീകരിക്കും. മാർച്ച് ഒന്നിനായിരുന്നു രാമേശ്വരം കഫേയിൽ സ്‌ഫോടനം ഉണ്ടായത്. ഐഇഡി സ്‌ഫോടനത്തിൽ പത്ത് പേർക്ക് പരിക്കേറ്റു.
Read more:
- കൂട്ടുകാർക്കൊപ്പം കളിക്കുകയായിരുന്ന 13 വയസ്സുകാരനായ പലസ്തീൻ ബാലനെ വെടിവെച്ചു കൊന്ന് ഇസ്രയേൽ സൈനികൻ : അഭിനന്ദിച്ച് മന്ത്രി
- ബെംഗളൂരുവിലെ ഫ്ലാറ്റിൽ പുഴുവരിച്ച നിലയിൽ യുവതിയുടെ നഗ്ന മൃതദേഹം : പീഡിപ്പിക്കപ്പെട്ടുവെന്ന് സംശയം, ‘അച്ഛനാ’ യി തിരച്ചിൽ
- കേരളത്തിലിത്തവണ യുഡിഎഫ് തൂത്തുവാരുമെന്ന് അഭിപ്രായ സർവേ : രാഹുലിന്റെ സാന്നിധ്യം അനുകൂല തരംഗം സൃഷ്ടിക്കും
- നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് ബന്ധമുണ്ടെന്ന കാനഡയുടെ വാദം സംശയാത്മകം : ന്യൂസിലാൻഡ്
- ഇസ്രായേൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവൽ
ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ചിരുന്ന കേസ് എൻഐഎയ്ക്ക് വിടുകയായിരുന്നു. പ്രതിയുടെ ചിത്രങ്ങൾ പുറത്തുവിട്ട അന്വേഷണ സംഘം ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ