മഞ്ഞും ഐസ് പാളികളും നിറഞ്ഞ ഭൂമിയാണല്ലോ ഉത്തരധ്രുവം. എന്നാൽ പതിറ്റാണ്ടുകൾക്കുള്ളിൽ ഇവിടുത്തെ ഐസുരുകി ഇല്ലാതാവുമെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. 2035 മുതൽ 2067 വരെയുള്ള കാലയളവിലെ വേനൽക്കാലങ്ങളില് എപ്പോഴെങ്കിലുമാകാം ഇതു സംഭവിക്കാൻ സാധ്യതയെന്ന് ഗവേഷകർ പറയുന്നു. ഭൂമിയിൽ കത്തുന്ന ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള വികിരണങ്ങൾ കൂടിയാൽ ഉത്തരധ്രുവമേഖലയിലെ കടൽഹിമം പൂർണതോതിൽ ഉരുകും.
എന്നാൽ ആർട്ടിക്കിലെ ഐസ് ഉരുകിമാറുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് വിദഗ്ധർ പറയുന്നു. ഇത് അവിടുത്തെ ജൈവവൈവിധ്യത്തെയും ധ്രുവക്കരടികൾ, സീലുകൾ, വാൽറസുകൾ തുടങ്ങിയ ജീവികളുടെ ആവാസവ്യവസ്ഥയെയും സാരമായി ബാധിക്കും. തീരത്ത് താമസിക്കുന്ന മനുഷ്യരെയും ഇതു ബാധിക്കും. ആർട്ടിക്കിലെ കട്ടിയേറിയ മഞ്ഞിൽ (പെർമഫ്രോസ്റ്റ്) പലതരത്തിലുള്ള സൂക്ഷ്മജീവികളും മറ്റും ഇപ്പോഴും സംരക്ഷിക്കപ്പെടുന്നുണ്ട്. മഞ്ഞ് പരിധിയിൽ കൂടുതൽ ഉരുകിയാൽ ഇവ പുറത്തെത്താനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് പല മഹാമാരികൾക്കും വഴി തെളിയിക്കും.
Read more:
- ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിക്കാൻ ഇലോൺ മസ്ക് : തൽക്കാലം ട്വിറ്ററിലേക്കില്ലെന്ന് ട്രംപ്
- ഝാർഖണ്ഡിലെ കോൺഗ്രസ്സ് എം.എൽ.എയുടെ വീട്ടിൽ ഇ.ഡി റെയ്ഡ് : റെയ്ഡ് ബി.ജെ.പിയിലേക്കുള്ള ക്ഷണം നിരസിച്ചതിനെന്ന ആരോപണവുമായി എം. എൽ.എ
- രാമേശ്വരം കഫേ സ്ഫോടനക്കേസിലെ മുഖ്യപ്രതി എൻ.ഐ.എ കസ്റ്റഡിയിൽ
- കൂട്ടുകാർക്കൊപ്പം കളിക്കുകയായിരുന്ന 13 വയസ്സുകാരനായ പലസ്തീൻ ബാലനെ വെടിവെച്ചു കൊന്ന് ഇസ്രയേൽ സൈനികൻ : അഭിനന്ദിച്ച് മന്ത്രി
- ബെംഗളൂരുവിലെ ഫ്ലാറ്റിൽ പുഴുവരിച്ച നിലയിൽ യുവതിയുടെ നഗ്ന മൃതദേഹം : പീഡിപ്പിക്കപ്പെട്ടുവെന്ന് സംശയം, ‘അച്ഛനാ’ യി തിരച്ചിൽ
യു.എസിലെ കൊളറാഡോ സർവകലാശാലയിൽ നിന്നുള്ള ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. വേനൽക്കാലങ്ങളിൽ നീലനിറത്തിലുള്ള സമുദ്രത്താൽ ചുറ്റപ്പെട്ടാകും വൻകരയുടെ സ്ഥാനമെന്ന് ഗവേഷകർ പറയുന്നു. കൂടാതെ സമുദ്രത്തിലെ തിരമാലകൾ വലുതാകുകയും തീരദേശ മണ്ണൊലിപ്പിന് കാരണമാവുകയും ഈ പ്രദേശങ്ങൾക്ക് സമീപം താമസിക്കുന്നവരുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്യും. എന്നാൽ പൂർണമായി ഐസ് ഉരുകിയാലും വികിരണത്തോത് ഗണ്യമായി കുറയുന്ന പക്ഷം ഉത്തരധ്രുവത്തിലെ ഐസ് പഴയരൂപത്തിലേക്ക് മടങ്ങിവരുമെന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ