നമ്മുടെ ആരോഗ്യവും ഭക്ഷണക്രമവുമായി അഭേദ്യമായ ബന്ധമുണ്ട്. ഭക്ഷണരീതിയില്‍ കൃത്യമായ മാറ്റം കൊണ്ടുവന്നാല്‍തന്നെ പല ആരോഗ്യപ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും.ശരീരത്തില്‍ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് പലരേയും ബുദ്ധിമുട്ടിലാക്കുന്ന പ്രശ്നമാണ്. ഇത് പിന്നീട് ഹൃദയാഘാതം അടക്കമുളള പല പ്രശ്നങ്ങളിലേക്കും വഴി വയ്ക്കാം.
ഭക്ഷണശീലങ്ങളാണ് കൊളസ്ട്രോള്‍ കൂട്ടുന്ന പ്രധാന സംഗതി. ഇത് ശ്രദ്ധിച്ചാല്‍ കൊളസ്ട്രോളിനെ ഒരു പരിധിവരെ നിയന്ത്രിക്കാവുന്നതാണ്. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായകരമാകുന്ന ഭക്ഷണങ്ങളെ അറിഞ്ഞുവെക്കാം.
ശരീരത്തിലെ കൊഴുപ്പു കുറയ്ക്കുന്ന ഭക്ഷണങ്ങളാണ് കൊളസ്ട്രോള്‍ കൂടിയവര്‍ കഴിക്കേണ്ടത്. വിറ്റാമിന്‍ ബി, മഗ്നീഷ്യം, വിറ്റാമിന്‍ ഇ എന്നിവയുടെ കലവറയാണ് ചീര. അതിനാല്‍ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറിപ്പഴങ്ങളും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്.
ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. കൊളസ്ട്രോള്‍ ഉള്ളവര്‍ ഡാര്‍ക്ക് ചോക്ക്ളേറ്റ് കഴിക്കുന്നത് ഗുണം ചെയ്യും. ദിവസവും ഓട്സ് കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിന്റെ വലിയൊരു ശതമാനം കുറയ്ക്കാന്‍ സഹായിക്കും.
വളരെയധികം ആരോഗ്യ ഗുണങ്ങളുളളതാണ് അവക്കാഡോ . കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനായി ദിവസവും ഒരു അവക്കാഡോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.സാല്‍മണ്‍, മത്തി, അയല പോലെയുള്ള മത്സ്യങ്ങള്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയതാണ്. ഇത് കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും ഹൃദയത്തിന്റെ ആരോഗ്യസംരംക്ഷണത്തിനും ഗുണം ചെയ്യും.
കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും നട്സുകള്‍ ഗുണം ചെയ്യും. ആല്‍മണ്ട്, പീനട്ട്, വാള്‍നട്ട് അങ്ങനെ എല്ലാവിധത്തിലെ നട്സും കൊളസ്ട്രോള്‍ കുറയ്ക്കും. ദിവസവും നട്സ് കഴിക്കുന്നത് ഹൃദ്രോഗം, അര്‍ബുദം ഇവയ്ക്കുള്ള സാധ്യതയെ കുറയ്ക്കും.
രക്തസമ്മര്‍ദവും ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്ട്രോളും കുറയ്ക്കാന്‍ പപ്പായ വളരെ നല്ലതാണ്. കൂടാതെ ഫാറ്റി ആസിഡും ഒലിയിക് ആസിഡും മറ്റും പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. ഇവയും കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് സഹായകരമാണ്.
- FACT CHECK| ടിഡിപിക്ക് വോട്ട് അഭ്യര്‍ഥിച്ച് നടി സാമന്ത ? | loksabha election 2024
- ദേശീയപാതക്കാർ 2 കൊല്ലം കഴിഞ്ഞാൽ പോകും പിന്നെ ദുരിതം പേറേണ്ടത് നമ്മൾ
- ഇൻഡ്യ സഖ്യത്തിൽ സീറ്റ് വിഭജനം വൈകുന്നു : ഝാർഖണ്ഡിൽ ഒറ്റക്ക് മത്സരിക്കാനൊരുങ്ങി സി.പി.ഐ
- ജിമ്മിലും പോകണ്ട, ഡയറ്റും എടുക്കണ്ട: വണ്ണം ഇങ്ങനെ കുറച്ചാലോ?
- തേങ്ങ ചിരകണ്ട അരയ്ക്കണ്ട ; ദഹനത്തിനും ഗ്യാസിനും തൈര് കറി എളുപ്പത്തിൽ ഉണ്ടാക്കിയാലോ
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പച്ചക്കറിയാണ് ബീന്‍സ്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. ഓറഞ്ച് പോലെയുള്ള സിട്രസ് പഴങ്ങളെല്ലാം കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഉപകാരപ്പെടും. സിട്രസ് പഴങ്ങളിലെ ആന്റിഓക്സിഡന്റുകള്‍ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയുടെ സാധ്യതയും കുറയ്ക്കും