ബെംഗളൂരു:പ്രായപൂർത്തിയാകാത്ത മകളെ വിഹാഹം കഴിപ്പിക്കുന്നത് തടഞ്ഞ ഭാര്യയുടെ കാലുകൾ തല്ലിയൊടിച്ച് ഭർത്താവ്.വടക്കന്‍ കര്‍ണാടകത്തിലെ ബെലഗാവിയിലാണ് സംഭവം.ബൈല്‍ഹൊങ്കല്‍ ഹരുഗൊപ്പ സ്വദേശി ബീരപ്പയാണ് ഭാര്യ മായക്കയുടെ കാല് തല്ലിയൊടിച്ചത്.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം.അയൽവാസികൾ മായക്കയെ ആശുപത്രിയിൽ എത്തിച്ചു.അകന്ന ബന്ധത്തിലുള്ള ബന്ധുവിനാണ് 13 വയസുമുള്ള മകളെ വിവാഹം കഴിപ്പിക്കാൻ ബീരപ്പ ശ്രമിച്ചത്. എന്നാൽ മകൾക്ക് വിവാഹപ്രായം ആയിട്ടില്ലെന്നും പഠിപ്പിക്കാൻ വിടണമെന്നും മായക്ക പറഞ്ഞ് വിവാഹം എതിർത്തതിനെത്തുടർന്നാണ് വഴക്കുണ്ടായത്.തുടർന്ന് ബീരപ്പ കാൽ തല്ലിയൊടിക്കുകയായിരുന്നു.സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
കര്‍ണാടകത്തില്‍ ശൈശവവിവാഹങ്ങള്‍ കൂടുന്നുവെന്ന് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2023 ഏപ്രില്‍മുതല്‍ ഈവര്‍ഷം ജനുവരി വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 609 ശൈശവവിവാഹങ്ങളാണ് നടന്നത്. 71 വിവാഹങ്ങള്‍ നടന്ന ബെലഗാവി ജില്ലയിലാണ് കൂടുതല്‍.
Read more ….
- കേരളത്തിലിത്തവണ യുഡിഎഫ് തൂത്തുവാരുമെന്ന് അഭിപ്രായ സർവേ : രാഹുലിന്റെ സാന്നിധ്യം അനുകൂല തരംഗം സൃഷ്ടിക്കും
- വിഷം ഉള്ളിൽച്ചെന്ന രോഗിയുമായി പോകവേ ആബുലൻസ് ലോറിയിൽ ഇടിച്ച് യുവാവിനും നഴ്സിനും പരിക്ക്
- 71 പേരെ കൊലപ്പെടുത്തി, ഏഴ് സ്ത്രീകളെ ബലാത്സഗം ചെയ്തു: ആരാണ് ബാർബിക്യൂ ചെറിസിയർ?
- ശശി തരൂരിന്റെ കൈയിൽ തിരുവനന്തപുരം സുരക്ഷിതമോ ? | Lok Sabha Election 2024 | Vox Pop | Shashi Tharoor
- KU കലോത്സവം; കോഴ ആരോപണത്തിൽ SFIയുടെ പങ്ക് വെളിപ്പെടുന്നു
ഇക്കാലയളവില്‍ ഇതുസംബന്ധിച്ച് 2141 പരാതികള്‍ ലഭിച്ചതില്‍ 1531 ശൈശവവിവാഹങ്ങള്‍ തടഞ്ഞതായും വനിത-ശിശുക്ഷേമ വകുപ്പില്‍നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നു. 563 കേസുകളാണ് രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. 69 വിവാഹങ്ങള്‍ കോലാറില്‍ നടന്നു. ചിത്രദുര്‍ഗയില്‍ 43-ഉം മാണ്ഡ്യയില്‍ 41-ഉം ശിവമോഗയില്‍ 40-ഉം മൈസൂരുവില്‍ 38-ഉം ശൈശവവിവാഹങ്ങള്‍ നടന്നു.
2022-’23 വര്‍ഷം 328 ശൈശവവിവാഹങ്ങളാണ് റിപ്പോര്‍ട്ടുചെയ്തത്. 2522 പരാതികള്‍ ലഭിച്ചതില്‍ 2194 ശൈശവവിവാഹങ്ങള്‍ തടയാന്‍ സാധിച്ചു. 2022-’23 വര്‍ഷം മാണ്ഡ്യയിലാണ് കൂടുതല്‍ ശൈശവവിവാഹങ്ങള്‍ നടന്നത്; 62 എണ്ണം. ശിവമോഗയില്‍ 51 വിവാഹങ്ങളും മൈസൂരുവില്‍ 36 വിവാഹങ്ങളും നടന്നു. ദാരിദ്ര്യമാണ് ശൈശവവിവാഹങ്ങള്‍ക്കുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്