ജിമ്മി ‘ബാർബിക്യൂ’ ചെറിസിയർ മുൻ എലൈറ്റ് പോലീസ് ഓഫീസറാണ്. ഇപ്പോൾ G9 ഫാമിലി ആൻഡ് അലൈസ് എന്ന ക്രിമിനൽ സംഘത്തിന്റെ നേതാവായി അയാൾ മാറിയിയിരിക്കുന്നു. 71 പേരെ കൊലപ്പെടുത്തി ജയിലിൽ പോയ ചെറിസിയർ 7 സ്ത്രീകളെ ബലാത്സഗം ചെയ്തു. ജയിലിലും അയാൾ അടങ്ങിയിരുന്നില്ല ശിക്ഷ തീരുന്നതിനു മുൻപ് അധികാരികളെ ഞെട്ടിച്ചു കൊണ്ട് ചെറിസിയർ ജയിൽ ചാടി. G9 ആൻഡ് ഫാമിലി രൂപപ്പെടുത്തുകയും അതിന്റെ തലവനായി നിലകൊള്ളുകയും ചെയ്യുന്നു
പ്രധാനമന്ത്രി ഏരിയൽ ഹെൻറിയോടാണ് ചെറിസിയറിന്റെ പ്രതിക്ഷേധം. പ്രധാനമന്ത്രി രാജി വയ്ക്കുന്നത് വരെ ഞാനും എന്റെ അണികളും പോരാടുമെന്നാണ് ജയിൽ ചാടിയതിനു ശേഷം അദ്ദേഹം പറഞ്ഞത്. കരീബിയൻ പ്രദേശത്തെ ഖരാവോ ചെയ്ത് അയാൾ 2 ആഴ്ച അവിടെ താമസിച്ചു. എന്നാൽ തന്റെ നേരെ ചുമത്തപ്പെട്ട ജയിൽ കുറ്റങ്ങളൊന്നിലും തനിക്ക് പങ്കില്ല എന്നാണ് ചെറിസിയറിന്റെ ആരോപണം. യു.എൻ രക്ഷാസമിതിയുടെ കണക്കനുസരിച്ച് 400 കെട്ടിടങ്ങൾ G9 ഫാമിലി നശിപ്പിച്ചിട്ടുണ്ട്.
എന്താണ് G9 ഫാമിലി?
ചെറിസിയർ 2020 ലാണ് G9 ഫാമിലി രൂപപ്പെടുത്തുന്നത്. പതിയെ വളരാൻ തുടങ്ങിയ G9 ഇപ്പോൾ 80 ശതമാനം സ്ഥലമാണ് തങ്ങളുടെ വരുതിയിലാക്കിയിരിക്കുന്നത്. ലാ സലൈൻ, ബെൽ-എയർ, ഡെൽമാസ് ഉൾപ്പെടെ പോർട്ട്-ഓ-പ്രിൻസിൻ്റെ സ്ഥലങ്ങൾ വരെയാണ് ഇവരുടെ നിയന്ത്രണത്തിലായിരിക്കുന്നത്.
2022 ഇൽ varreux ടെർമിനൽ ഉപരോധിക്കുന്നതോടെ ചെറിസിയറും G9 ഫാമിലിയിലും ലോക ശ്രദ്ധ നേടുന്നു.
വിപ്ലവവും, വിപ്ലവകാരിയും
2022 ൽ ന്യൂയോർക്കിൽ വച്ച് ഞാനൊരു വിപ്ലവകാരിയാണെന്നു ചെറിസിയർ ആഹ്വാനം ചെയ്തു. ഫിഡൽ കാസ്ട്രോ, മാൽക്കം എക്സ്, മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ, മുൻ ഹെയ്തിയൻ, ഫ്രാൻസ്വാ ഡുവാലിയർ എന്നിവരുടെ ആശയങ്ങളാണ് ഒരു വിപ്ളവകാരിയാകുവാൻ തന്നെ പ്രചോദിപ്പിച്ചത് എന്നാണ് ചെറിസിയർ വെളിപ്പെടുത്തിയത്.
എന്തിനു വേണ്ടിയാണ് G9 ആൻഡ് ഫാമിലി പ്രവർത്തിക്കുന്നത്?
ഹെയ്തിക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നതാണ് G9 ന്റെ ആദ്യത്തെ അജണ്ട. ഇതിന്റെ അടിസ്ഥാനത്തിൽ ഹെയ്തിയിലെ ഏറ്റവും വലിയ ജയിലുകളിൽ നിന്ന് 4,000 വ്യക്തികളെ G9 മോചിപ്പിച്ചു. ചെറിസിയറുടെ രണ്ടാമത്തെ ആവിശ്യം പ്രധാനമന്ത്രി ഏരിയൽ ഹെൻറി അധികാരത്തിൽ നിന്നും രാജി വയ്ക്കണം എന്നാണ്.
ജയിൽ ആക്രമണം.
ഹെയ്തികളെ മോചിപ്പിക്കുന്നതിന്റെ ഭാഗമായി റെസിഡൻഷ്യൽ സ്ട്രീറ്റുകളിലും സർക്കാർ കെട്ടിടങ്ങളിലും G9 ഗുരുതരമായ ആക്രമണങ്ങൾ അഴിച്ചു വിട്ടു. ടൗസെൻ്റ് ലൂവെർചർ ഇൻ്റർനാഷണൽ എയർപോർട്ട്, നാഷണൽ സോക്കർ സ്റ്റേഡിയം, പോർട്ട്-ഓ-പ്രിൻസ് സെൻട്രൽ ബാങ്ക് എന്നിവിടങ്ങളിൽ കനത്ത നാശ നഷ്ട്ടങ്ങളുണ്ടായി. പ്രധാനമന്ത്രി ഹെൻറിയുടെ വസതിയായ നാഷണൽ പാലസിൽ ശനിയാഴ്ച വെടിവയ്പ്പ് നടത്തി.
ഏരിയൽ ഹെൻറിയും, ചെറിസിയറും
ജയിൽ ബ്രേക്ക് നടക്കുമ്പോൾ ഹെൻറി രാജ്യത്തിന് പുറത്തായിരുന്നു, അതിനുശേഷം തിരിച്ചെത്താൻ കഴിഞ്ഞില്ല. ഹെയ്തിയിലേക്കും ഡൊമിനിക്കൻ റിപ്പബ്ലിക്കിലേക്കും അദ്ദേഹത്തിന് പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് അദ്ദേഹത്തിൻ്റെ ജെറ്റ് പ്യൂർട്ടോ റിക്കോയിൽ ലാൻഡ് ചെയ്തതായി റിപ്പോർട്ടുണ്ട്.
2021-ൽ ജോവനൽ മോയ്സിൻ്റെ കൊലപാതകത്തിന് ശേഷം ഹെൻറി ആക്ടിംഗ് പ്രസിഡൻ്റായി, ഫെബ്രുവരി 7-നകം സ്ഥാനമൊഴിയുമെന്ന് വാഗ്ദാനം ചെയ്തു.
സമയപരിധി കഴിഞ്ഞു, ഹെൻറി തൻ്റെ സ്ഥാനത്ത് തുടർന്നു, ഇത് G9 ഫാമിലിയെ ചൊടിപ്പിച്ചു. പ്രധാനമന്ത്രി കടുത്ത അക്രമങ്ങളാണ് സാധാരക്കാരായ ജനങ്ങൾക്ക് നേരെ ചെയ്യുന്നത് G9 രേഖപ്പെടുത്തി. ഇവർ തമ്മിലുള്ള ആശയ വൈരുധ്യം അവിടെ ആരംഭിച്ചു. തമ്മിൽ പോരടിച്ചു.
ജിമ്മി ‘ബാർബിക്യൂ’ ചെറിസിയർ
ഇരകളിൽ പലരെയും തീകൊളുത്തുന്നതിനാലാണ് 47-കാരന് ബാർബിക്യൂ എന്ന വിളിപ്പേര് ലഭിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. എന്നിരുന്നാലും, ന്യൂയോർക്ക് പോസ്റ്റ് അനുസരിച്ച്, കുട്ടിയായിരുന്നപ്പോൾ അമ്മ നൽകിയ മോണിക്കറാണിതെന്ന് അദ്ദേഹം പറയുന്നു.
ന്യൂയോർക്കറുമായുള്ള ഒരു അഭിമുഖത്തിൽ, ചെറിസിയർ തന്നെ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിനോട് ഉപമിച്ചു. ഹെയ്തിയൻ നാഷണൽ പോലീസിൽ അംഗമായിരുന്നെങ്കിലും 2018-ൽ സേനയിൽ നിന്ന് പുറത്താക്കപ്പെട്ടു. പോർട്ട്-ഓ-പ്രിൻസിൻ്റെ നിരവധി ചേരികളും, തെരുവുകളും നിയന്ത്രിക്കുന്നത് ചെറിസിയർ ആണ്
സുരക്ഷാ പിന്തുണാ
ഒക്ടോബറിൽ, ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനായി യുഎൻ ഹെയ്തിയിലേക്ക് ഒരു അന്താരാഷ്ട്ര സുരക്ഷാ പിന്തുണാ ദൗത്യത്തിന് അംഗീകാരം നൽകി. എന്നിരുന്നാലും, കെനിയയിൽ നിന്നുള്ള 1,000 പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ യുഎൻ സേന യാഥാർത്ഥ്യമായിട്ടില്ല.
ജനുവരിയിൽ കെനിയ ഹൈക്കോടതി ഈ സുരക്ഷാ ദൗത്യം നിയമവിരുദ്ധമായി പ്രഖ്യാപിച്ചു, ഹെൻറിയും കെനിയൻ പ്രസിഡൻ്റ് വില്യം റൂട്ടോയും ചർച്ച ചെയ്ത പുതിയ കരാറിനെ പ്രതിപക്ഷ രാഷ്ട്രീയക്കാർ ഇപ്പോൾ ചർച്ചയ്ക്കെടുത്തിരിക്കുകയാണ്.
ബെനിൻ, ബഹാമാസ്, ബംഗ്ലാദേശ്, ബാർബഡോസ്, ചാഡ് എന്നിവയുൾപ്പെടെ അഞ്ച് രാജ്യങ്ങൾ കൂടി ദൗത്യത്തിനായി ഉദ്യോഗസ്ഥരെ സംഭാവന ചെയ്യുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്, എന്നിരുന്നാലും സുരക്ഷാ സേനയെ എപ്പോൾ വിന്യസിക്കുമെന്ന് വ്യക്തമല്ല.
- Read More…..
- FACT CHECK| ടിഡിപിക്ക് വോട്ട് അഭ്യര്ഥിച്ച് നടി സാമന്ത ? | loksabha election 2024
- ദേശീയപാതക്കാർ 2 കൊല്ലം കഴിഞ്ഞാൽ പോകും പിന്നെ ദുരിതം പേറേണ്ടത് നമ്മൾ
- ഇൻഡ്യ സഖ്യത്തിൽ സീറ്റ് വിഭജനം വൈകുന്നു : ഝാർഖണ്ഡിൽ ഒറ്റക്ക് മത്സരിക്കാനൊരുങ്ങി സി.പി.ഐ
- ജിമ്മിലും പോകണ്ട, ഡയറ്റും എടുക്കണ്ട: വണ്ണം ഇങ്ങനെ കുറച്ചാലോ?
- തേങ്ങ ചിരകണ്ട അരയ്ക്കണ്ട ; ദഹനത്തിനും ഗ്യാസിനും തൈര് കറി എളുപ്പത്തിൽ ഉണ്ടാക്കിയാലോ?
മരണങ്ങൾ
2023-ൽ ഹെയ്തിയിൽ 3000 കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, യു.എൻ. കണക്കനുസരിച്ച്, രാജ്യത്ത് 1,500-ലധികം തട്ടിക്കൊണ്ടു പോകലുകൾ നടന്നിട്ടുണ്ട്. തുടർച്ചയായി നടക്കുന്ന അക്രമങ്ങൾ മൂലം ഏകദേശം 200,000 ആളുകൾക്ക് അവരുടെ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്തു.