ന്യൂഡൽഹി:നീണ്ട ചർച്ചകകൾക്കൊടുവിൽ മഹാരാഷ്ട്രയിൽ എൻഡിഎ സീറ്റുവിഭജന ചർച്ചകൾ പൂർത്തിയാകുന്നു.അജിത് പവാറിന്റെ എൻസിപി മത്സരിക്കുന്ന നാലു സീറ്റുകൾ അന്തിമമാക്കിയതായി അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.ബാരാമതി, റായ്ഗഡ്, ഷിരൂർ, പർഭാനി എന്നിവിടങ്ങളിലാകും എൻസിപി മത്സരിക്കുക.
ബിജെപി 31 സീറ്റുകളിലും ശിവസേന 13 സീറ്റുകളിലും മത്സരിക്കും.ബിജെപി, ഏക്നാഥ് ഷിൻഡെയുടെ ശിവസേന, അജിത് പവാറിന്റെ എൻസിപി എന്നീ പാർട്ടികൾ ഉൾപ്പെടുന്നതാണ് സഖ്യം.ശരദ് പവാറിന്റെ കോട്ടയായി അറിയപ്പെടുന്ന മണ്ഡലമാണ് ബാരാമതി.
വർഷങ്ങളായി പവാർ കുടുംബത്തിൽ നിന്നുള്ളവരാണ് ബാരാമതിയിൽ നിന്നും വിജയിക്കുന്നത്. ഇത്തവണ ഇരു മുന്നണികളിലുമായി ബാരാമതിയിൽ പവാർ കുടുംബങ്ങൾ തമ്മിൽ ഏറ്റുമുട്ടുമെന്നാണ് സൂചന. ബാരാമതിയിൽ നിന്നുള്ള സിറ്റിംഗ് എംപി സുപ്രിയ സുലെയും അജിത് പവാറിന്റെ ഭാര്യയുമായ സുനേത്ര പവാറും തമ്മിലാകും മത്സരം.
Read more ….
- ഇൻഡ്യ സഖ്യത്തിൽ സീറ്റ് വിഭജനം വൈകുന്നു : ഝാർഖണ്ഡിൽ ഒറ്റക്ക് മത്സരിക്കാനൊരുങ്ങി സി.പി.ഐ
- പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നു : സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
- യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് : ഡെമോക്രാറ്റിക് നോമിനേഷൻ ഉറപ്പാക്കി ജോ ബൈഡൻ
- ശശി തരൂരിന്റെ കൈയിൽ തിരുവനന്തപുരം സുരക്ഷിതമോ ? | Lok Sabha Election 2024 | Vox Pop | Shashi Tharoor
- KU കലോത്സവം; കോഴ ആരോപണത്തിൽ SFIയുടെ പങ്ക് വെളിപ്പെടുന്നു
ഷിരൂരിൽ എൻസിപി പ്രദീപ് കാന്തിനെയോ അധൽറാവു പാട്ടീലിനെയോ മത്സരിപ്പിച്ചേക്കും. പർഭാനിയിൽ സിറ്റിങ് എംപിയും ഉദ്ധവ് താക്കറെ ക്യാമ്പിൽ നിന്നുള്ള നേതാവുമായ സഞ്ജയ് ഹരിഭൗ ജാദവിനെതിരെ എൻസിപി രാജേഷ് വിതേകറിനെ മത്സരിപ്പിക്കും. പർഭാനി ജില്ലാ പരിഷത്ത് പ്രസിഡന്റാണ് വിതേകർ.