ലോക്സഭ തെരഞ്ഞെടുപ്പ് ചൂടിലാണ് രാജ്യം. സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കലും തെരഞ്ഞെടുപ്പ് പ്രചാരണവുമൊക്കെയായി ചൂട് കണക്കുമ്പോൾ തെലുഗു നടി സാമന്തയുമായി ബന്ധപ്പെട്ട ചില വാർത്തകളും പുറത്തുവരുന്നുണ്ട്. സാമന്ത ടിഡിപിക്ക് വോട്ട് അഭ്യര്‍ഥിക്കുന്നതായി പറയുന്ന ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ആന്ധ്രാപ്രദേശിലെ വോട്ടര്‍മാരോട് തെലുങ്ക് ദേശം പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ സൈക്കിളിന് വോട്ട് ചെയ്യാന്‍ സാമന്ത അഭ്യര്‍ഥിക്കുന്നു എന്ന തരത്തിലാണ് വീഡിയോ. ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പും ആന്ധ്രയില്‍ നടക്കാനിരിക്കേ ഈ വീഡിയോ ഇതിനോടകം വലിയ പ്രചാരം നേടിക്കഴിഞ്ഞു.
എന്നാല്‍ ഈ വിഡിയോയിൽ നടത്തിയിട്ടുള്ള എഡിറ്റിംഗിൽ ചില സംശയങ്ങൾ തോന്നുന്നതിനാൽ വീഡിയോയുടെ വസ്തുത ഒന്ന് പരിശോധിക്കാം.
‘ഞാന്‍ സാമന്ത, സൈക്കിള്‍ ചിഹ്നത്തിന് വോട്ട് ചെയ്യുക’- എന്ന് വിഡിയോയിൽ സാമന്ത പറയുന്നു. 14 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, ‘വികസനത്തിനായി വോട്ട് ചെയ്യൂ, സൈക്കിള്‍ ചിഹ്നത്തില്‍ വോട്ട് ചെയ്യൂ’ എന്ന തലക്കെട്ട് നൽകി വെരിഫൈഡ് എക്സ് (പഴയ ട്വിറ്റര്‍) അക്കൗണ്ടുകളില്‍ നിന്നടക്കം ട്വീറ്റ് ചെയ്തിരിക്കുന്നതായി കാണാം.
#TDPWillBeBack #NaraChandrababuNaidu #NaraLokesh എന്നീ ഹാഷ്ടാഗുകളോടെയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ വിവിധ ഫ്രെയിമുകള്‍ എഡിറ്റ് ചെയ്താണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്.
എന്താണ് ഈ വീഡിയോക്ക് പിന്നിലെ യാഥാർഥ്യം? സാമന്ത 2024 ലോക്സഭാ തെരെഞ്ഞെടുപ്പിൽ യന്ത്ര പ്രദേശിലെ തെലുങ്ക് ദേശം പാര്‍ട്ടിക്ക് വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ചോ?
യാഥാർഥ്യം ഇങ്ങനെയാണ്
2019ലെ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് റെപ്പല്ലെ മണ്ഡലത്തിലെ തന്റെ സുഹൃത്ത് കൂടിയായ ടിഡിപി സ്ഥാനാര്‍ഥി അനഗാനി സത്യപ്രസാദിന് വോട്ട് അഭ്യര്‍ഥിച്ചുകൊണ്ട് സാമന്ത സംസാരിക്കുന്ന വീഡിയോയിലെ ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് ഒഴിവാക്കിയാണ് ഇപ്പോഴത്തെ ദൃശ്യം തയ്യാറാക്കിയിരിക്കുന്നത്. അന്ന് ടിഡിപി സ്ഥാനാര്‍ഥിക്കായുള്ള സാമന്തയുടെ വോട്ട് അഭ്യര്‍ഥന ദേശീയ തലത്തില്‍ വാര്‍ത്തയായിരുന്നു.
2024 ലോക്സഭ, ആന്ധ്രാപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി തെലുഗു നടി സാമന്ത ടിഡിപിക്ക് വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ചതായുള്ള പ്രചാരണം വ്യാജമാണ്. ഈ തെരഞ്ഞെടുപ്പുകളുമായി യാതൊരു ബന്ധമില്ലാത്ത 2019ലെ പഴയ വീഡിയോയാണ് നടിയുടെ പേരില്‍ പ്രചരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം