എറണാകുളം:ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ആക്ടും സ്റ്റാറ്റ്യൂട്ടും വിഭാവനം ചെയ്തിട്ടുള്ള ചട്ടങ്ങൾക്ക് വിധേയമായി നിയമിതനായ വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണനെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ജനാധിപത്യ വിരുദ്ധമായും നിയമവിരുദ്ധമായും പിരിച്ചുവിട്ട കേരള ഗവർണറുടെ നടപടിയിൽ കാലടി മുഖ്യ ക്യാമ്പസിലെ ഭരണനിർവ്വഹണ സമുച്ചയത്തിൽ ഇന്ന് (12.03.2024) ചേർന്ന സിൻഡിക്കേറ്റ് യോഗം പ്രതിഷേധം രേഖപ്പെടുത്തി പ്രമേയം പാസാക്കി.
അക്കാദമിക് കൗൺസിൽ പുന:സംഘടിപ്പിക്കാതെ നാല് വർഷ ബിരുദ പ്രോഗ്രാം നടപ്പിലാക്കുന്നതിന് വിഘാതം സൃഷ്ടിക്കുന്ന ഗവർണറുടെ നടപടിയിലും യോഗം അമർഷം രേഖപ്പെടുത്തിയതായി പ്രമേയത്തിൽ പറയുന്നു. സിൻഡിക്കേറ്റ് അംഗം കൂടിയായ അഡ്വ. കെ. പ്രേംകുമാർ എം. എൽ. എ. പ്രമേയം അവതരിപ്പിച്ചു. പ്രൊഫ. ഡി. സലിംകുമാർ പ്രമേയത്തെ പിന്താങ്ങി.
Read more ….
- രാജസ്ഥാനില്‍ പരിശീലനപ്പറക്കലിനിടെ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണു
- നായബ് സിങ് സൈനി ഹരിയാന മുഖ്യമന്ത്രി, സത്യപ്രതിജ്ഞ വൈകിട്ട്
- കോഴിക്കോട് പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
- കേരളത്തിൽ മാത്രമായി CAA നടപ്പാക്കില്ലെന്ന്എന്ത് അധികാരത്തിലാണ് പിണറായി വിജയൻ പറയുന്നത്| k sudhakaran
- സിഎഎയിൽ സംസ്ഥാന സർക്കാരിന് ആത്മാർത്ഥയില്ല വി ഡി സതീശൻ | VD satheesan