രൺബീർ കപൂർ, സണ്ണി ഡിയോൾ, തുടങ്ങി വൻ താരനിര ഒന്നിക്കുന്ന ചിത്രമാണ് ‘രാമായണം’. നിതേഷ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ സിനിമയിൽ ലങ്കയിലെ രാജാവായ രാവണൻ്റെ ഇളയ സഹോദരനായ വിഭീഷണനായി വിജയ് സേതുപതിയെ പരിഗണിക്കുന്നതായി മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നു.
എന്നിരുന്നാലും, സിനിമകളിൽ വില്ലന്മാരെ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നതായുള്ള തീരുമാനം ചൂണ്ടിക്കാട്ടി സേതുപതി ഈ വേഷം നിരസിച്ചതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. പകരം ഹർമൻ ബവേജയെയാണ് ഈ വേഷം ചെയ്യാൻ തിരഞ്ഞെടുത്തത്.
രാമായണം ഒരു ട്രൈലജിയായിരിക്കും. ആദ്യ ഭാഗം സീതയെ തട്ടിക്കൊണ്ടുപോകലോടെ അവസാനിക്കുന്നു. സീതയുടെ വേഷം ജാൻവി കപൂർ അവതരിപ്പിക്കുന്നതായി റിപ്പോർട്ടുണ്ട്. രണ്ടാം ഭാഗം ഹനുമാൻ്റെ ഇതിഹാസത്തിലേക്ക് കടക്കും.
മൂന്നാമത്തേത് ശ്രീരാമനും രാവണനും തമ്മിലുള്ള ഇതിഹാസ യുദ്ധത്തിൽ കലാശിക്കും.
നിലവിൽ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലായ ചിത്രം 2025-ൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യൻ സിനിമ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച സിനിമാറ്റിക് അനുഭവം നൽകാനാണ് നിർമ്മാതാവ് നമിത് മൽഹോത്ര ലക്ഷ്യമിടുന്നത്.
Read More…….
- ഡപ്പാംകൂത്ത് സ്റ്റൈലിൽ ‘ഗലാട്ട’: ആവേശത്തിനായി തട്ടുപൊളിപ്പൻ ഗാനമൊരുക്കി പാൽ ഡബ്ബയും സുഷിൻ ശ്യാമും
- പ്രേക്ഷക ഹൃദയം കീഴടക്കി അഞ്ചക്കള്ളകോക്കാനിലെ ‘തുമ്പി’ സോങ്
- മാരി സെൽവരാജിന്റെ അഞ്ചാമത്തെ ചിത്രം: ധ്രുവ് വിക്രം,അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങളിൽ
- KU കലോത്സവം; കോഴ ആരോപണത്തിൽ SFIയുടെ പങ്ക് വെളിപ്പെടുന്നു
- എന്താണ് പൗരത്വ ഭേദഗതി നിയമം? ആർക്കാണ് പൗരത്വം ലഭിക്കുക? | CAA Bill
മികച്ച പ്രൊഫഷണലുകൾ, വിപുലമായ VFX ടീം, ഒരു മികച്ച താരനിര, വിപുലമായ സെറ്റുകൾ എന്നിവ പ്രയോജനപ്പെടുത്തിയാകും ഈ ചിത്രം പൂർത്തീകരിക്കുക.
രൺബീർ കപൂറിനെ രാമനായി കാണാൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ രാമായണത്തിലെ ദശരഥനെ അവതരിപ്പിക്കുന്ന അരുൺ ഗോവിലിനോട്, കഥാപാത്രത്തിൻ്റെ മനോഹാരിത ഉൾക്കൊള്ളാനുള്ള രൺബീറിൻ്റെ കഴിവിനെക്കുറിച്ച് ചോദ്യമുണ്ടായി.
രൺബീറിൻ്റെ അഭിനയ മികവിനെ പുകഴ്ത്തുകയും വിശേഷിപ്പിക്കുകയും ചെയ്തെങ്കിലും രൺബീറിന് കഥാപാത്രത്തിന്റെ സത്ത ഉൾക്കൊള്ളാൻ കഴിയുമോ എന്ന് കാത്തിരുന്ന് കാണണം എന്ന് ഗോവിൽ അഭിപ്രായപ്പെട്ടു. ധാർമികതയും മൂല്യങ്ങളും ഉയർത്തിപ്പിടിക്കാനുള്ള രൺബീറിൻ്റെ കഴിവിൽ ഗോവിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു,
“അദ്ദേഹം അവാർഡ് നേടിയ നടനാണ്. അദ്ദേഹത്തെക്കുറിച്ച് എനിക്കറിയാവുന്നതനുസരിച്ച് അദ്ദേഹത്തിന്റെ ഉള്ളിൽ ധാർമ്മികതയും മൂല്യങ്ങളും സംസ്കാരവുമുണ്ട്. ഞാൻ അദ്ദേഹത്തെ പലതവണ കണ്ടിട്ടുണ്ട്,” ഗോവിൽ പറഞ്ഞു.