കൊച്ചി: രാജ്യത്തെ പ്രമുഖ എന്‍ബിഎഫ്സികളിലൊന്നായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ (സിഇഒ) പി.ഇ.മത്തായിയ്ക്ക് മികച്ച സിഇഒയ്ക്കുള്ള അവാര്‍ഡ്. ഇന്ത്യന്‍ ലീഡര്‍ഷിപ്പ് മീറ്റിങ്ങില്‍ ബിസിനസ് ഫെയിമിന്റെ ബാങ്കിങ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഷുറന്‍സ് (ബിഎഫ്എസ്ഐ) വിഭാഗത്തിലാണ് അവാര്‍ഡ്.
സാമ്പത്തിക രംഗത്തെ നേതൃത്വത്തിനും കാഴ്ചപ്പാടിനും സംഭാവനകള്‍ക്കുമുള്ള ബഹുമതിയാണ് ഈ അംഗീകാരം. ഇന്ത്യയിലെ വിവിധ വ്യവസായങ്ങളിലുള്ള നേതാക്കളെയും സംഘടനകളെയും അംഗീകരിക്കുന്ന ഒരു പ്ലാറ്റ് ഫോമാണ് ബിസിനസ് ഫെയിമിന്റെ ഇന്ത്യന്‍ ലീഡര്‍ഷിപ്പ് സമ്മിറ്റ്.
ബിഎഫ്എസ്ഐയിലെ മികച്ച സിഇഒയ്ക്കുള്ള ബഹുമതി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിലെ മത്തായിയുടെ മികച്ച നേതൃത്വത്തെ പ്രതിഫലിക്കുന്നു. അദേഹത്തിന്റെ മാര്‍ഗനിര്‍ദേശത്തില്‍ കമ്പനി ഈ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 103 ശതമാനം വരുമാന വളര്‍ച്ചയും രാജ്യമൊട്ടാകെയായി 900ത്തിലധികം ബ്രാഞ്ചുകളുടെ വിപുലീകരണവും ഉള്‍പ്പടെ പല നാഴികക്കല്ലുകളും കടന്നു.
2024 അവസാനിക്കുമ്പോഴേക്കും രാജ്യത്തെമ്പാടുമായി ആയിരം ബ്രാഞ്ചുകളിലേക്കെത്തുകയാണ് ലക്ഷ്യമിടുന്നത്. കമ്പനിയുടെ കെയര്‍/ഇന്ത്യ റേറ്റിങ്ങിലെ മെച്ചപ്പെടലില്‍ തന്നെ സാമ്പത്തിക സ്ഥിരതയോടുള്ള മത്തായിയുടെ പ്രതിബദ്ധത പ്രതിഫലിക്കുന്നു. 2019ലെ ബിബിബി- റേറ്റിങ് 2022ല്‍ എ- ആയി. കഴിഞ്ഞ നാലു വര്‍ഷവും കമ്പനിയുടെ മാനേജ്മെന്റിനു കീഴിലുള്ള സഞ്ചിത ആസ്തി 100 ശതമാനം വളര്‍ച്ച കുറിച്ചു.
മഹാമാരി പ്രതികൂലമായി ബാധിച്ചപ്പോള്‍ മത്തായി മുത്തൂറ്റ് മിനിയെ നയിച്ച് മികച്ച ക്യാപ്റ്റനായി ഉയര്‍ന്നു. ബ്രാഞ്ച് നെറ്റ്വര്ക്കുകള് വികസിപ്പിച്ചു. വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു. സാമ്പത്തിക ജീവിത രേഖകളോടുള്ള പ്രസ്ഥാനത്തിന്റെ പ്രതിബദ്ധത അചഞ്ചലമായി തുടര്‍ന്നു.
Read more ….
- കേരളത്തിൽ മാത്രമായി CAA നടപ്പാക്കില്ലെന്ന്എന്ത് അധികാരത്തിലാണ് പിണറായി വിജയൻ പറയുന്നത്| k sudhakaran
- സിഎഎയിൽ സംസ്ഥാന സർക്കാരിന് ആത്മാർത്ഥയില്ല വി ഡി സതീശൻ | VD satheesan
- ഹിന്ദുത്വ അജണ്ട സ്ഥാപിക്കാന്‍ സംഘപരിവാര്‍ ശ്രമമാണ് സിഎഎ: എം.വി ഗോവിന്ദന്
- നായബ് സിങ് സൈനി ഹരിയാന മുഖ്യമന്ത്രി, സത്യപ്രതിജ്ഞ വൈകിട്ട്
- കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികനു ഗുരുതര പരിക്ക്
മുത്തൂറ്റ് മിനിയുടെ മറ്റ് നേതാക്കളോടൊപ്പം മത്തായി 2027ഓടെ കമ്പനിയുടെ സഞ്ചിത ആസ്തി 7000 കോടി രൂപയാക്കുക എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്നു. രാജ്യത്തുടനീളമുള്ള ആവശ്യക്കാരിലേക്ക് എത്തിച്ചേരുന്നതിനായി സ്വര്‍ണ്ണ വായ്പ വിഭാഗത്തെ ‘ഡിജിറ്റല്‍’ ആക്കാനുള്ള മുത്തൂറ്റ് മിനിയിലെ നീക്കമാണ് മത്തായിയുടെ നേതൃത്വത്തിന്റെ ഒരു പ്രധാന വശം.
ബിസിനസ് ഫെയിമിന്റെ ബിഎഫ്എസ്ഐ വിഭാഗത്തില്‍ മികച്ച സിഇഒയ്ക്കുള്ള അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് സിഇഒ പി.ഇ.മത്തായി പറഞ്ഞു. ഈ അംഗീകാരം ഉയര്‍ന്ന നിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങളിലൂടെ സാധാരണക്കാര്‍ക്ക് അവരുടെ സ്വപ്ന സാക്ഷാല്‍ക്കാരത്തിന് വഴിയൊരുക്കിയ മുത്തൂറ്റ് മിനിയുടെ മൊത്തം ടീമിന്റെ കഠിന പ്രയത്നത്തിന്റെ സാക്ഷ്യമാണ്. നവീകരണത്തിലും ഉപഭോക്തൃ സംതൃപ്തിയിലും രംഗത്ത് സുസ്ഥിരമായ വളര്‍ച്ച നേടുന്നതിലും തങ്ങള്‍ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.