പാകിസ്താന്റെ ചരിത്രത്തിൽ ആദ്യമായി മകൾക്ക് പ്രഥമ വനിതയെന്ന സ്ഥാനം നൽകാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി തീരുമാനിച്ചു.
തന്റെ ഇളയ മകൾ അസീഫ ഭൂട്ടോയെയാണ് പ്രഥമ വനിത സ്ഥാനത്തേക്ക് ആസിഫ് അലി സർദാരി പ്രഖ്യാപിക്കുന്നത്. സാധാരണയായി പ്രസിഡൻ്റിൻ്റെ ഭാര്യക്കാണ് ഈ പദവി നൽകുക. ഭാര്യക്കുപകരം മറ്റുള്ളവർ പ്രഥമവനിതകളായ സംഭവം പാകിസ്ഥാന്റെ ചരിത്രത്തിലില്ല. എന്നാൽ, ആസിഫ് അലി സർദാരിയുടെ ഭാര്യ ബേനസീർ ഭൂട്ടോ 2007ൽ വധിക്കപ്പെട്ട സാഹചര്യത്തിൽ ആണ് ഇങ്ങനെയൊരു തീരുമാനം. ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ട ശേഷം ആസിഫ് അലി സർദാരി വിവാഹം കഴിച്ചിട്ടില്ല. സഹോദരിയെ പ്രഥമവനിതയായി നിയമിക്കുന്ന വിവരം സർദാരിയുടെ മൂത്തമകൾ ബക്താവർ ഭൂട്ടോയും ട്വീറ്റ് ചെയ്തു.
2008-ൽ ആസിഫ് അലി സർദാരി പ്രസിഡന്റായിരുന്നപ്പോൾ പ്രഥമവനിതാ പദത്തിൽ ആരുമുണ്ടായിരുന്നില്ല. അന്ന് മകൾ പ്രായപൂർത്തിയായിരുന്നില്ല. എന്നാൽ ഇത്തവണ പതിവിനു വിരുദ്ധമായി മകളെ പ്രഥവനിതയാക്കാൻ സർദാരി തീരുമാനിച്ചെന്നാണ് പുറത്ത് വരുന്ന വിവരം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം