കുവൈത്ത് സിറ്റി: റമദാൻ മാസത്തിന്റെ ആഗമനത്തിൽ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കുവൈത്ത് ജനത, പ്രവാസികൾക്ക് എന്നിവർക്ക് മന്ത്രിസഭ ആശംസകൾ അറിയിച്ചു. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിൽ പ്രധാനമന്ത്രി ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ് അധ്യക്ഷത വഹിച്ചു. രാജ്യത്തിന് കൂടുതൽ സുരക്ഷിതത്വവും സമൃദ്ധിയും വന്നുചേരട്ടെയെന്ന് ആശംസിച്ച മന്ത്രിമാർ അറബ്, മുസ്ലിം രാഷ്ട്രങ്ങൾക്കും റമദാൻ ആശംസകൾ അറിയിച്ചു.
ശനിയാഴ്ച ജാബിർ പാലത്തിൽ നടന്ന കുവൈത്ത് സ്പോർട്സ് ഡേയുടെ വിജയത്തിൽ പബ്ലിക് സ്പോർട്സ് അതോറിറ്റിയെ മന്ത്രിസഭ അഭിനന്ദിച്ചു. മാരത്തൺ, ബൈക്ക് റേസ്, ഗ്രൂപ് ഗെയിമുകൾ എന്നിയും പ്രശംസിച്ചു. സ്പോർട്സിന്റെ ആവശ്യകതയും ആരോഗ്യത്തിൽ അവ ചെലുത്തുന്ന സ്വാധീനവും വ്യക്തമാക്കുന്നതായി പരിപാടികൾ എന്നും വിലയിരുത്തി.
രാജ്യത്തെ ചരിത്രപരമായ സ്ഥലങ്ങൾ നവീകരിക്കുന്നതിനുള്ള പദ്ധതികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്താൻ തീരുമാനിച്ചു. ഇവ വിനോദസഞ്ചാര, സാംസ്കാരിക ആകർഷണങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തിലാണ് ഇതെന്നും യോഗത്തിന് ശേഷം, ഉപപ്രധാനമന്ത്രിയും ക്യാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷെരീദ അൽ മൗഷർജി അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ