കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിന് തിങ്കളാഴ്ച 10 പേർകൂടി തെരഞ്ഞെടുപ്പ് കാര്യ വകുപ്പിന് നാമനിർദേശ പത്രിക കൈമാറി. ഇതോടെ ആറ് വനിത സ്ഥാനാർഥികൾ ഉൾപ്പെടെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചവരുടെ എണ്ണം 204 ആയി ഉയർന്നു.
തിങ്കളാഴ്ച രണ്ടാം മണ്ഡലത്തിൽ നിന്ന് രണ്ട്, അഞ്ച് പേർ നാലിലും മൂന്ന് പേർ അഞ്ചാം മണ്ഡലത്തിലും എന്നിങ്ങനെ പത്രിക സമർപ്പിച്ചു. ബുധനാഴ്ച വരെയാണ് പത്രിക സമർപ്പിക്കാനുള്ള അവസാന സമയം. ഏപ്രിൽ നാലിനാണ് ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ്. രാജ്യത്തെ അഞ്ചു മണ്ഡലങ്ങളിൽ നിന്നായി ഒരു മണ്ഡലത്തിൽ നിന്ന് 10 എന്ന നിലയിൽ 50 പേരെയാണ് ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കുക.
അസംബ്ലി അംഗം ഭരണഘടന ലംഘനം നടത്തിയതിനെ തുടർന്ന് കഴിഞ്ഞ ദേശീയ അസംബ്ലി പ്രത്യേക അധികാരം ഉപയോഗിച്ച് അമീർ പിരിച്ചുവിട്ടതോടെയാണ് പുതിയ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ