കുവൈത്ത് സിറ്റി: മുബാറക് അൽ കബീർ തുറമുഖ പദ്ധതിക്ക് 186 ദശലക്ഷം ദീനാർ അനുവദിച്ചു. 24 ബെർത്തുകളും 8.1 ദശലക്ഷം യൂനിറ്റ് കണ്ടെയ്നർ ശേഷിയുമുള്ള പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ തുറമുഖ പദ്ധതിയാണ് മുബാറക് അൽ കബീർ തുറമുഖം.വിദേശ നിക്ഷേപം ആകർഷിക്കാനും പ്രാദേശിക സംരംഭങ്ങളെ ശക്തിപ്പെടുത്താനും പുതിയ പദ്ധതി സഹായകരമാകുമെന്നാണ് പ്രതീക്ഷ.
അതോടൊപ്പം സമുദ്ര ഗതാഗത മേഖലയുടെ വികസനവും സാധ്യമാകും. തുറമുഖ അടിസ്ഥാന സൗകര്യങ്ങളുടെ പൂർത്തീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരുകയാണ്. പദ്ധതി പൂര്‍ണമായും നടപ്പിലാകുന്നതോടെ ആയിരക്കണക്കിന് യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാകും.
അതിനിടെ ബുബിയാൻ ദ്വീപിന്റെ വികസന പ്രവര്‍ത്തനങ്ങളും സജീവമായി നടന്നുവരുന്നതായി അധികൃതര്‍ പറഞ്ഞു. കുവൈത്ത് വിഷൻ 2035ന്റെ ഭാഗമായി നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ