കൊതിപ്പിക്കുന്ന രുചിയിൽ വളരെ എളുപ്പം തയാറാക്കാവുന്ന നോമ്പ് തുറ വിഭവം ഇതാ
ചേരുവകൾ
പാൽ
പഞ്ചസാര
കസ്റ്റാർഡ് പൗഡർ
നേന്ത്രപ്പഴം
ആപ്പിൾ
മാങ്ങ
അവൽ
തേങ്ങ
അണ്ടിപ്പരിപ്പ്
ഉണക്ക മുന്തിരി
കാരയ്ക്ക
തയാറാക്കുന്ന വിധം
പാൽ തിളച്ച് വരുമ്പോൾ പഞ്ചസാരയും കസ്റ്റാർഡ് പൗഡറും ചേർത്ത് അധികം കട്ടി ഇല്ലാതെ കസ്റ്റാർഡ് ഉണ്ടാക്കി വയ്ക്കുക. പഴങ്ങൾ ചെറുതായി അരിഞ്ഞ് പഞ്ചസാര ലായനിയിൽ ഇട്ട് വയ്ക്കുക. നന്നായി തണുപ്പിക്കുക. ഒരു ഗ്ലാസിൽ ആദ്യം പഴങ്ങൾ ചേർക്കുക. മീതെ അവൽ അതിനു മീതെ തേങ്ങ പിന്നെ നട്സ് അവസാനം കസ്റ്റാർഡ് ചേർക്കുക.
read more…നോമ്പെടുക്കുന്നവർ ഇത്തരം ഭക്ഷണങ്ങൾ ഉറപ്പായും ഒഴിവാക്കണം: നോമ്പുകാലത്ത് എന്തൊക്കെ കഴിക്കാം?