ലാ​ൽ കൃ​ഷ്ണ​ന് കെ.​കെ.​പി.​എ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സ ജീ​വി​തം നി​ർ​ത്തി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കു​വൈ​ത്ത് കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ അം​ഗം ലാ​ൽ കൃ​ഷ്ണ​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. അ​ബ്ബാ​സി​യ ശ്രീ​രാ​ഗം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ്‌ നൈ​നാ​ൻ ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജീ​വ് ചാ​വ​ക്കാ​ട് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ചെ​യ​ർ​മാ​ൻ സ​ക്കീ​ർ പു​ത്ത​ൻ​പാ​ലം കെ.​കെ.​പി.​എ​യു​ടെ സ്നേ​ഹാ​ദ​രം സ​മ്മാ​നി​ച്ചു.

ര​ക്ഷാ​ധി​കാ​രി തോ​മ​സ് പ​ള്ളി​ക്ക​ൽ, അ​ഡ്വൈ​സ​റി മെം​ബ​ർ​മാ​രാ​യ അ​ബ്ദു​ൽ ക​ലാം മൗ​ല​വി, ജെ​യിം​സ് കൊ​ട്ടാ​രം, ട്ര​ഷ​റ​ർ ബൈ​ജു​ലാ​ൽ, വ​നി​ത ചെ​യ​ർപേ​ഴ്സ​ൻ ബി​നി സ​ജീ​വ്, വൈ​സ് പ്ര​സി​ഡ​ന്റ്‌ സാ​റാ​മ്മ ജോ​ൺ​സ്, ശി​വ​ദാ​സ്, മീ​ഡി​യ കോ​ർ​ഡി​നേ​റ്റ​ർ ഷാ​ഫി മ​ക്കാ​തി, അ​ബ്ദു​ൽ ക​രിം, സെ​ക്ര​ട്ട​റി ബി​നു തോ​മ​സ്, ക​വി​ത, സ​ലീ​ന എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കി. ലാ​ൽ കൃ​ഷ്ണ​ൻ കു​വൈ​ത്ത് പ്ര​വാ​സ ജീ​വി​ത​ത്തി​ൽ കെ.​കെ.​പി.​എ​ക്ക് കൂ​ടെയുള്ള ഓ​ർ​മ​ക​ൾ പ​ങ്കു​വെ​ച്ച് സ​ദ​സ്സി​ന് ന​ന്ദി അ​റി​യി​ച്ചു.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ