മാതൃദിനത്തോടനുബന്ധിച്ച് കെൻസിംഗ്ടൺ പാലസ് പുറത്തുവിട്ട കെയ്റ്റ് രാജകുമാരിയുടെയും മക്കളുടെയും ഫോട്ടോയിലെ എഡിറ്റിറ്റിങ് ആശയകുഴപ്പമുണ്ടാക്കിയതായി റിപ്പോർട്ടുകൾ. ബ്രിട്ടനിലെ വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ അവസാനിപ്പിക്കാൻ ഉദ്ദേശിച്ചു പുറത്തുവിട്ട ഫോട്ടോയിലെ എഡിറ്റിങ് ആണ് ആശയക്കുഴപ്പത്തിന് കാരണമായത്.
ഇതേതുടർന്ന് കെയ്റ്റ് ക്ഷമാപണം നടത്തി. ബ്രിട്ടനിൽ മാതൃദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ചയാണു മക്കൾക്കൊപ്പമുള്ള ഫോട്ടോ രാജകുടുംബം പുറത്തുവിട്ടത്. ഈ ഫോട്ടോയിൽ കുട്ടികളുടെ ഉടുപ്പിന്റെയും കൈയികളുടെയും ഭാഗത്തു കെയ്റ്റ് നടത്തിയ എഡിറ്റിങ്ങാണു സംശയത്തിനിടയാക്കിയത്.
ഇത്തരം പ്രചാരണങ്ങൾ തടയുകകൂടി ലക്ഷ്യമിട്ടാണു ചിത്രം പുറത്തുവിട്ടത്. എന്നാൽ, എഡിങ്ങിനെത്തുടർന്നു കൃത്രിമമാണോയെന്നു സംശയിച്ചു പ്രമുഖ വാർത്താ ഏജൻസികളെല്ലാം ചിത്രം പിൻവലിച്ചു. 2 മാസം മുൻപു നടത്തിയ ഉദര ശസ്ത്രക്രിയ കെയ്റ്റിന്റെ ആരോഗ്യത്തെപ്പറ്റി പല അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാൻ കാരണമായി. ശസ്ത്രക്രിയയെ തുടർന്ന് ക്രിസ്മസിനുശേഷം കെയ്റ്റ് പൊതു പരിപാടികളിൽനിന്നെല്ലാം വിട്ടുനിൽക്കുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം