ദുബായ് ∙ റമസാൻ പ്രമാണിച്ച് ദുബായിൽ പേ പാർക്കിങ് സമയം പുനഃക്രമീകരിച്ച് ആർടിഎ. റമസാൻ കഴിയും വരെ, രാവിലെ 8 മുതൽ വൈകിട്ട് 6 വരെയും രാത്രി 8 മുതൽ അർധരാത്രി 12 വരെയുമായിരിക്കും പേ പാർക്കിങ്. രാത്രി 6നും 8നും ഇടയിൽ പാർക്കിങ്ങിന് ഫീസ് അടയ്ക്കേണ്ട. അർധരാത്രി 12നും രാവിലെ 8നും ഇടയിലും സൗജന്യമായിരിക്കും. ഞായറാഴ്ചകളിലും സൗജന്യമാണ്.
അബുദാബി ദർബ് ടോൾ
റമസാനിൽ അബുദാബിയിലെ ദർബ് ടോളിന്റെ സമയത്തിൽ മാറ്റം. തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ 10 വരെയും ഉച്ചയ്ക്ക് 2 മുതൽ 4 വരെയുമായിരിക്കും ഫീസ് ഈടാക്കുക. മറ്റു സമയങ്ങളിലും ഞായറാഴ്ചകളിലും സൗജന്യം. അതേസമയം, പൊതുപാർക്കിങ്ങിൽ മാറ്റമില്ല. തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ അർധരാത്രി 12 വരെയാണ് പാർക്കിങ് ഫീസ് ഈടാക്കുക. ഞായർ സൗജന്യം.
നിലവിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ബസ് സർവീസുകൾക്കു മാറ്റമില്ല. മറ്റുള്ള ബസ് സർവീസ് പുലർച്ചെ 6 മുതൽ അർധരാത്രി 12 വരെ തുടരും. അൽഐൻ നഗരത്തിൽ ചില സർവീസുകളുടെ സമയത്തിൽ മാറ്റമുണ്ട്. അൽ ദഫ്രയിൽ നിന്നുള്ള സർവീസുകൾ പതിവുപോലെ തുടരും. അബുദാബി എക്സ്പ്രസ് സർവീസ് തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 6 മുതൽ രാത്രി 11 വരെ തുടരും. വാരാന്ത്യങ്ങളിൽ രാവിലെ 6 മുതൽ പുലർച്ചെ ഒന്നു വരെയും.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ