ഇടുക്കി പന്നിയാറില്‍ ചക്കക്കൊമ്പന് എന്ന കാട്ടാന റേഷന്‍ കട ആക്രമിച്ചു. കടയുടെ ഫെന്‍സിങ് തകര്‍ത്ത് ആന അകത്ത് കയറുകയും ചുമരുകള്‍ ഇടിച്ചു തകർക്കുകയും ചെയ്തു. അരിക്കൊമ്പന് സ്ഥിരമായി ആക്രമിച്ചിരുന്ന കടയാണിത്. ശബ്ദം കേട്ട് തോട്ടം തൊഴിലാളികൾ ഉണർന്നതോടെ ആന വനത്തിലേക്കു മടങ്ങി. വനംവകുപ്പ് വാച്ചർമാർ മേഖലയിൽ നിരീക്ഷണം തുടരുകയാണ്. മേഖലയിൽ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും വേണ്ടവിധത്തിലുള്ള ഇടപെടൽ നടത്തുന്നില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം