‘പൗരത്വ നിയമ പ്രക്ഷോഭത്തിന്റെ പേരിലെടുത്ത കേസുകൾ ആദ്യം പിൻവലിക്കുക; എന്നിട്ടാകാം അടിയിൽ വരയിടുന്നത്’; മുഖ്യമന്ത്രിയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

 

കോഴിക്കോട്: പൗരത്വ നിയമ പ്രക്ഷോഭത്തിന്റെ പേരിൽ കേരള പൊലീസെടുത്ത ക്രിമിനൽ കേസുകൾ പിൻവലിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തില്‍. 

“പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പിലാക്കില്ലാന്ന് പറഞ്ഞിട്ട് അടിവരയിടുന്ന പിണറായി വിജയനോട് പറയാനുള്ളത്, ആദ്യം സി.എ.എ-എൻ.ആർ.സി പ്രക്ഷോഭങ്ങൾ നടത്തിയതിന്റെ പേരിൽ താങ്കളുടെ സർക്കാർ മോദിയെ തൃപ്തിപ്പെടുത്താൻ കേരളത്തിലെത്താൻ എടുത്ത കേസുകൾ പിൻവലിക്കുക.

എന്നിട്ടാകാം അടിയിൽ വരയിടുന്നത്, അല്ലെങ്കിൽ ആ വരകളൊക്കെ വെള്ളത്തിൽ വരച്ച വരച്ച വരകളായി പോകും. ഡയലോഗും ഡെലിവറിയും തമ്മിലൊരുപാട് വ്യത്യാസമുണ്ട് സീയെമ്മെ!” -രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.
 

Read more ….