ഇടുക്കി: മറയൂരില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന് പരിക്കേറ്റു. പള്ളനാട് മംഗളംപാറ സ്വദേശി തങ്ക (62) ത്തിനാണ് പരിക്കേറ്റത്. വനാതിര്‍ത്തിയില്‍ കൃഷിയിടത്തിലേക്ക് ജലസേചനത്തിനായി പോയപ്പോഴാണ് കാട്ടുപോത്ത് ആക്രമിച്ചത്.
സ്പ്രിങ്ളറില്‍ വെള്ളം തളിച്ചുകൊണ്ടിരിക്കെ ഇയാളെ പിന്നില്‍നിന്ന് വന്ന കാട്ടുപോത്ത് കൊമ്പ് ഉപയോഗിച്ച് പൊക്കി എറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഭാര്യ കമലം ഫോണിലൂടെ വിളിച്ച് അറിയിച്ചതിന് പിന്നാലെ മകനും നാട്ടുകാരുമെത്തിവനം വകുപ്പിന്റെ ജീപ്പില്‍ മറയൂര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്കി.
തങ്കത്തിനെ വിദഗ്ധ ചികിത്സക്കായി ഉദുമല്‍പ്പേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read more ….
- ഗാസയിൽ സമാധാനം പുനസ്ഥാപിക്കണം : ഓസ്കാർ വേദിയിൽ റെഡ് പിൻ ധരിച്ചെത്തി താരങ്ങൾ
- പാർലമെൻ്റിലെ ഇരു സഭകളിലും ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന മാറ്റിയെഴുതുമെന്ന് ബി.ജെ.പി എം.പി : വിശദീകരണവുമായി പാർട്ടി
- ഹിമാചലിലെ വിമത എം.എൽ.എമാരുടെ അയോഗ്യത സംബന്ധിച്ച ഹർജി നാളെ സുപ്രീം കോടതിയിൽ
- രാജിക്ക് കാരണം ബംഗാൾ സന്ദർശനത്തിനിടെയുണ്ടായ അഭിപ്രായവ്യത്യാസം
- പിക്കപ്പ് ജീപ്പ് മറിഞ്ഞ് അസം സ്വദേശി മരിച്ചു:9 പേർക്ക് പരിക്കേറ്റു