ദോഹ: റമദാന് മാസത്തിൽ എല്ലാ മേഖലകളിലും ജോലി സമയം ആറ് മണിക്കൂറായിരിക്കുമെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. ആഴ്ചയില്‍ ജോലി സമയം 36 മണിക്കൂറില്‍ കൂടരുതെന്നും മന്ത്രാലയം വ്യക്തമാക്കി.
സര്‍ക്കാര്‍-പൊതുമേഖല സ്ഥാപനങ്ങളില്‍ റമദാനില്‍ ജോലി സമയം അഞ്ച് മണിക്കൂറായിരിക്കുമെന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രാജ്യത്ത് എല്ലാ മേഖലയിലും
നോമ്പുകാലത്ത് പരമാവധി ആറ് മണിക്കൂറില്‍ കൂടരുതെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ധനകാര്യസ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം ഇന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 9 മുതല്‍ ഉച്ച രണ്ടുമണി വരെയാകും ബാങ്കുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുക. ആരോഗ്യ മേഖലയില്‍
ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ എമര്‍ജന്‍സി വിഭാഗം, ആംബുലന്‍സ്, പീഡിയാട്രിക് എമര്‍ജന്‍സി സെന്ററുകള്‍ എന്നിവ 24 മണിക്കൂറും പ്രവര്‍ത്തിക്കും. എച്ച്എംസി ക്ലിനിക്കുകളില്‍ ഔട്ട് പേഷ്യന്റ് സേവനങ്ങള്‍ ഞായര്‍ മുതല്‍ വ്യാഴം വരെ ലഭ്യമായിരിക്കും.
രണ്ട് ഷിഫ്റ്റുകളിലായാകും പ്രവര്‍ത്തനം. രാവിലെ എട്ടു മുതല്‍ ഒരു മണി വരെയും വൈകിട്ട് എട്ട് മുതല്‍ 10 വരെയും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും.
റമദാനിൽ ബാങ്ക് പ്രവർത്തന സമയം
ദോഹ: റമദാനിൽ ബാങ്കുകൾ ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് ഖത്തർ സെൻട്രൽ ബാങ്ക്. രാവിലെ ഒമ്പത് മുതൽ ഉച്ച രണ്ട് മണിവരെയാവും റമദാനിലെ ഒരു മാസക്കാലം ബാങ്കുകളുടെ പ്രവൃത്തി സമയം. ദിവസവും അഞ്ചു മണിക്കൂറായിരിക്കും സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം. മന്ത്രാലയങ്ങൾ ഉൾപ്പെടെ സർക്കാർ ഒാഫിസുകളുടെ പ്രവൃത്തിസമയവും കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ