ചെന്നൈ: എന്‍ഡിഎയുമായി സഖ്യത്തിനില്ലെന്ന് വിജയകാന്തിന്റെ പാര്‍ട്ടിയായ ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ). ബിജെപിയുമായി സഖ്യ ചര്‍ച്ചകള്‍ നടത്തില്ലെന്നാണ് സിഎംഡികെ വ്യക്തമാക്കിയത്. ചര്‍ച്ചയ്ക്ക് സമയം അനുവദിച്ചിട്ടില്ലെന്ന് പാര്‍ട്ടി അധ്യക്ഷയായ പ്രേമലത വിജയകാന്ത് വ്യക്തത വരുത്തി.
പിഎംകെ, ഡിഎംഡികെ മുതലായ പാര്‍ട്ടികളുമായി സഖ്യചര്‍ച്ചകള്‍ നടത്താന്‍ ബിജെപി സജീവമായി ആലോചിക്കുന്നതിനിടെയാണ് ഡിഎംഡികെയുടെ പ്രതികരണം എത്തിയിരിക്കുന്നത്.
കേന്ദ്രമന്ത്രിമാരായ കിഷന് റെഡ്ഡി ഉള്‍പ്പെടെ ചെന്നൈയിലെത്തി പ്രേമലത വിജയകാന്തുമായി ചര്‍ച്ചകള്‍ നടത്തുമെന്നായിരുന്നു ഇന്ന് രാവിലെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാല്‍ ബിജെപിയുമായുള്ള ചര്‍ച്ചകള്‍ക്ക് സമയം അനുവദിച്ചിട്ടില്ലെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.
തമിഴ്നാട്ടിലെ കൂടുതല്‍ പാര്‍ട്ടികളെ എന്‍ഡിഎയില്‍ ഉള്‍പ്പെടുത്തുമെന്നും തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍ച്ച് 15 ന് തമിഴ്നാട്ടില്‍ എത്തുമെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
Read more ….
- ഗാസയിൽ സമാധാനം പുനസ്ഥാപിക്കണം : ഓസ്കാർ വേദിയിൽ റെഡ് പിൻ ധരിച്ചെത്തി താരങ്ങൾ
- പാർലമെൻ്റിലെ ഇരു സഭകളിലും ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന മാറ്റിയെഴുതുമെന്ന് ബി.ജെ.പി എം.പി : വിശദീകരണവുമായി പാർട്ടി
- ഹിമാചലിലെ വിമത എം.എൽ.എമാരുടെ അയോഗ്യത സംബന്ധിച്ച ഹർജി നാളെ സുപ്രീം കോടതിയിൽ
- രാജിക്ക് കാരണം ബംഗാൾ സന്ദർശനത്തിനിടെയുണ്ടായ അഭിപ്രായവ്യത്യാസം
- പിക്കപ്പ് ജീപ്പ് മറിഞ്ഞ് അസം സ്വദേശി മരിച്ചു:9 പേർക്ക് പരിക്കേറ്റു