തിരുവനന്തപുരം: മത രാഷ്ട്ര നിർമ്മിതിയിലേക്കുള്ള ആർഎസ്എസ് – ബിജെപി യാത്രയുടെ അടുത്ത കാൽവെപ്പാണ് പൗരത്വ നിയമഭേദഗതി വിജ്ഞാപനം എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. മതേതരത്വം മരിച്ചാൽ ഇന്ത്യമരി ക്കുമെന്ന തിരിച്ചറിവില്ലാത്തവർക്ക് മാത്രമെ ഇങ്ങനെയൊരു വിജ്ഞാപനം പുറപ്പെടുവിക്കാൻ കഴിയുകയുള്ളുയെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിനെ ചെറുക്കാൻ രാജ്യത്തോട് സ്നേഹമുള്ള എല്ലാവരും ഒന്നിച്ച് നീങ്ങേണ്ട സമയമാണിത്. ആ ആശയ വ്യക്തതയോട് കൂടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി പൗരത്വ നിയമഭേദഗതിക്കെതിരായ നിലപാട് സ്വീകരിച്ചിട്ടുള്ളത്. പാർല്മെൻ്റിന് അകത്തും പുറത്തും പാർട്ടി ശബ്ദമുയർത്തിയത് ഈ നിലപാട് മുറുകെ പിടിച്ച് കൊണ്ടാണ്.
ബിജെപിയിൽ നിന്ന് രാജ്യത്തിന് ഗുണകരമായതൊന്നും ഉണ്ടാകില്ലന്ന് ഈ നീക്കം തെളിയിക്കുന്നു. അവരുമായി ഒളിഞ്ഞും തെളിഞ്ഞും കൂട്ട് കൂടാൻ ശ്രമിക്കുന്നവർക്കുള്ള മുന്നറിയിപ്പ് കൂടിയാണ് സർക്കാർ നടപടി എന്നും ബിനോയ് വിശ്വം പറഞ്ഞു.
Read more ….
- ഗാസയിൽ സമാധാനം പുനസ്ഥാപിക്കണം : ഓസ്കാർ വേദിയിൽ റെഡ് പിൻ ധരിച്ചെത്തി താരങ്ങൾ
- പാർലമെൻ്റിലെ ഇരു സഭകളിലും ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന മാറ്റിയെഴുതുമെന്ന് ബി.ജെ.പി എം.പി : വിശദീകരണവുമായി പാർട്ടി
- ഹിമാചലിലെ വിമത എം.എൽ.എമാരുടെ അയോഗ്യത സംബന്ധിച്ച ഹർജി നാളെ സുപ്രീം കോടതിയിൽ
- രാജിക്ക് കാരണം ബംഗാൾ സന്ദർശനത്തിനിടെയുണ്ടായ അഭിപ്രായവ്യത്യാസം
- പിക്കപ്പ് ജീപ്പ് മറിഞ്ഞ് അസം സ്വദേശി മരിച്ചു:9 പേർക്ക് പരിക്കേറ്റു