തിരുവനന്തപുരം: നിർമിത ബുദ്ധിയിൽ പരിശീലനം നൽകുന്നതിന് തിരുവനന്തപുരത്തെ 10 കോളജുകളിൽ എ ഐ ലാബുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തിരുവനന്തപുരം വെള്ളയമ്പലത്തുള്ള സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിര്‍മ്മിതബുദ്ധി നൂതനാശയ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യ എഐ ദൗത്യത്തിന്റെ ഭാഗമായിയാണ് പുതിയ എ ഐ ലാബുകൾ തിരുവനന്തപുരത്ത് വരുന്നത്. ഗവണ്മെന്റ്, സ്വകാര്യ മേഖലകളിലെ 17 കോളേജുകളിൽ നിന്നാണ് എ ഐ ലാബുകൾ സ്ഥാപിക്കുന്നതിന് അപേക്ഷ ലഭിച്ചത്. ഇതിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 10 കോളേജുകളുടെ പട്ടിക അടുത്ത ഘട്ടത്തിൽ അറിയിക്കുമെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു.
സാങ്കേതിക മേഖലയിലെ ആഗോള കമ്പനിയുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുന്നത്. എ ഐ പരിശീലനം നൽകുന്നതിനുള്ള അടിസ്ഥാന സൗകര്യം കേന്ദ്ര ഗവണ്മെന്റ് ലഭ്യമാക്കും. കോളജുകൾ തയാറാകുന്നതിനനുസരിച്ച് പരിശീലനം ആരംഭിക്കുമെന്നും
രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ഒരുകാലത്ത് തിരുവനന്തപുരം സാങ്കേതിക വിദ്യയുടെ കേന്ദ്രമായിയാണ് അറിയപ്പെട്ടിരുന്നത്. ആ പ്രൗഢി തിരികെ കൊണ്ടുവരുന്നതിന് പദ്ധതി സഹായകമാകുമെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു.
ഇൻഫർമേഷൻ ടെക്നോളജി മേഖലയിൽ രാജ്യം വലിയ മുന്നേറ്റം നടത്തിയ ദശകമാണ് കടന്നുപോകുന്നത്.
ദേശീയതലത്തിൽ നിര്‍മ്മിതബുദ്ധി ദൗത്യത്തിനായി 10,371.92 കോടി രൂപ ബജറ്റ് വിഹിതത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം കഴിഞ്ഞ ദിവസമാണ് അംഗീകാരം നല്‍കിയത്.
പൊതു-സ്വകാര്യ മേഖലകളിലുടനീളമുള്ള തന്ത്രപരമായ പരിപാടികളിലൂടെയും പങ്കാളിത്തത്തിലൂടെയും നിര്‍മ്മിതബുദ്ധി നവീകരണത്തിനായി സമഗ്ര പദ്ധതികൾ ആവിഷ്കരിക്കും. കംപ്യൂട്ടിംഗ് പ്രവേശനം ജനാധിപത്യവല്‍ക്കരിക്കുക, ഡാറ്റയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, തദ്ദേശീയ നിര്‍മ്മിതബുദ്ധി കഴിവുകള്‍ വികസിപ്പിക്കുക, മികച്ച നിര്‍മ്മിതബുദ്ധി പ്രതിഭകളെ ആകര്‍ഷിക്കുക, വ്യവസായ സഹകരണം പ്രാപ്തമാക്കുക, സ്റ്റാര്‍ട്ടപ്പ് നഷ്ടസാധ്യത മൂലധനം നല്കല്, സാമൂഹികമായി സ്വാധീനം ചെലുത്തുന്ന നിര്‍മ്മിതബുദ്ധി പദ്ധതികള്‍ ഉറപ്പാക്കൽ, ധാര്‍മ്മിക നിര്‍മ്മിതബുദ്ധിയെ ശക്തിപ്പെടുത്തൽ എന്നിവയിലൂടെ ഇന്ത്യയുടെ നിര്‍മ്മിതബുദ്ധി പദ്ധതികളുടെ ഉത്തരവാദിത്തമുള്ളതും സമഗ്രവുമായ വളര്‍ച്ചയ്ക്ക് വഴിയൊരുക്കും.
ഡിജിറ്റല്‍ ഇന്ത്യ കോര്‍പ്പറേഷന്റെ (ഡിഐസി) കീഴിലുള്ള ‘ഇന്ത്യ എഐ’ ഇന്‍ഡിപെന്‍ഡന്റ് ബിസിനസ് ഡിവിഷന് (ഐബിഡി) ഈ ദൗത്യം നടപ്പിലാക്കുമെന്നും കേന്ദ്രമന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തിരുന്നു.
Read more ….
- ഗാസയിൽ സമാധാനം പുനസ്ഥാപിക്കണം : ഓസ്കാർ വേദിയിൽ റെഡ് പിൻ ധരിച്ചെത്തി താരങ്ങൾ
- പാർലമെൻ്റിലെ ഇരു സഭകളിലും ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന മാറ്റിയെഴുതുമെന്ന് ബി.ജെ.പി എം.പി : വിശദീകരണവുമായി പാർട്ടി
- ഹിമാചലിലെ വിമത എം.എൽ.എമാരുടെ അയോഗ്യത സംബന്ധിച്ച ഹർജി നാളെ സുപ്രീം കോടതിയിൽ
- രാജിക്ക് കാരണം ബംഗാൾ സന്ദർശനത്തിനിടെയുണ്ടായ അഭിപ്രായവ്യത്യാസം
- പിക്കപ്പ് ജീപ്പ് മറിഞ്ഞ് അസം സ്വദേശി മരിച്ചു:9 പേർക്ക് പരിക്കേറ്റു