തിരുവനന്തപുരം: രാജ്യത്തിൻ്റെ നിലനിൽപ്പിന് എൽ ഡി എഫ് വിജയിക്കേണ്ടത് അനിവാര്യമാണെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. തിരുവനന്തപുരം പാർലമെൻ്റ് മണ്ഡലംഎൽ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ആഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം പാർലമെൻ്റ് മണ്ഡലത്തിലെ എൽ ഡി എഫ് വിജയം ഉറപ്പാണ്. മണ്ഡലത്തിൻ്റെ സമഗ്ര വികസനം ഉറപ്പാക്കാൻ പന്ന്യൻ രവീന്ദ്രൻ്റെ വിജയം അനിവാര്യമാണ്. ശതകോടീശ്വരൻമാർക്കിടയിലെ സാധാരണക്കാരുടെ ശബ്ദമാണ് പന്ന്യനെന്നും ജി.ആർ.അനിൽ കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.വിജയകുമാർ അധ്യക്ഷനായി. മന്ത്രി വി.ശിവൻകുട്ടി എംഎൽഎമാരായ ആൻ്റണി രാജു,വി.കെ.പ്രശാന്ത്, സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ എൽ ഡി എഫ് നേതാക്കളായ ഫിറോസ് ലാൽ, അഡ്വ: സതീഷ് കുമാർ, പള്ളിച്ചൽ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.
സ്റ്റാച്ചുവിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.
Read more ….
- ഗാസയിൽ സമാധാനം പുനസ്ഥാപിക്കണം : ഓസ്കാർ വേദിയിൽ റെഡ് പിൻ ധരിച്ചെത്തി താരങ്ങൾ
- പാർലമെൻ്റിലെ ഇരു സഭകളിലും ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന മാറ്റിയെഴുതുമെന്ന് ബി.ജെ.പി എം.പി : വിശദീകരണവുമായി പാർട്ടി
- ഹിമാചലിലെ വിമത എം.എൽ.എമാരുടെ അയോഗ്യത സംബന്ധിച്ച ഹർജി നാളെ സുപ്രീം കോടതിയിൽ
- രാജിക്ക് കാരണം ബംഗാൾ സന്ദർശനത്തിനിടെയുണ്ടായ അഭിപ്രായവ്യത്യാസം
- പിക്കപ്പ് ജീപ്പ് മറിഞ്ഞ് അസം സ്വദേശി മരിച്ചു:9 പേർക്ക് പരിക്കേറ്റു