മനാമ: ബഹ്റൈനിൽ പുതുതായി നിയമിതനായ യു.എ.ഇ അംബാസഡർ ഫഹദ് മുഹമ്മദ് സാലിം കർദൂസ് അൽ അമേരിയുമായി ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ചർച്ച നടത്തി. ദീർഘകാല ബഹ്റൈൻ-യു.എ.ഇ ബന്ധങ്ങളും സംയുക്ത കാഴ്ചപ്പാടുകളും ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല എടുത്തുപറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞ അദ്ദേഹം അംബാസഡർക്ക് ആശംസകളും നേർന്നു. വിവിധ മേഖലകളിൽ ഉഭയകക്ഷി ബന്ധങ്ങൾ വികസിപ്പിക്കുന്നതിന് പിന്തുണ നൽകിയതിന് ഉപപ്രധാനമന്ത്രിയോട് അംബാസഡർ നന്ദി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ