മനാമ: റമദാനിലെ തിരക്ക് പരിഗണിച്ച് വിവിധ പ്രദേശങ്ങളിലെ 31 സാധാരണ പള്ളികളിൽ ജുമുഅ നടത്താൻ അനുമതി നൽകിയതായി സുന്നി വഖ്ഫ് കൗൺസിൽ ചെയർമാൻ ഡോ. ശൈഖ് റാശിദ് ബിൻ മുഹമ്മദ് ബിൻ ഫതീസ് അൽ ഹാജിരി വ്യക്തമാക്കി.
റമദാനിൽ മാത്രമായിരിക്കും ഇവിടെ വെള്ളിയാഴ്ചകളിൽ ജുമുഅ നടക്കുക. മുഹറഖ് ഗവർണറേറ്റിൽ 13 പള്ളികളിലും കാപിറ്റൽ ഗവർണറേറ്റിൽ ഒരു പള്ളിയിലും ഉത്തര മേഖല ഗവർണറേറ്റിൽ ആറു പള്ളികളിലും ദക്ഷിണ മേഖല ഗവർണറേറ്റിൽ 11 പള്ളികളിലുമാണ് ജുമുഅ നടക്കുക.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ