പാലക്കാട്: ലോകസഭ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീണ്ടും കേരളത്തില്‍ സന്ദർശനം നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഈമാസം 15ന് പത്തനംതിട്ടയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പതിനായിരങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്യുമെന്ന് സുരേന്ദ്രന് അറിയിച്ചു.
19ന് ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ പാലക്കാട് നടക്കുന്ന റോഡ്ഷോയില്‍ അദ്ദേഹം പങ്കെടുക്കും. 19ന് രാവിലെ 10ന് പാലക്കാട് ഗവ.മോയന്‍ സ്കൂള്‍ പരിസരത്ത് നിന്ന് കോട്ടമൈതാനം അഞ്ചുവിളക്ക് വരെയാണ് റോഡ്ഷോ.
ഗവ.മോയന്‍ സ്കൂള്‍ മുതല്‍ സ്റ്റേഡിയം സ്റ്റാന്‍ഡ് വരെയും പരിഗണനയിലുണ്ട്. സുരക്ഷാസേനയുടെ പരിശോധനയ്ക്കു ശേഷമേ അന്തിമ തീരുമാനമാകൂ. നേരത്തെ 15ന് പാലക്കാടും, 17ന് പത്തനംതിട്ടയിലും മോദിയെത്തുമെന്നാണ് അറിയിച്ചിരുന്നത്.
Read more ….
- ഗാസയിൽ സമാധാനം പുനസ്ഥാപിക്കണം : ഓസ്കാർ വേദിയിൽ റെഡ് പിൻ ധരിച്ചെത്തി താരങ്ങൾ
- പാർലമെൻ്റിലെ ഇരു സഭകളിലും ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന മാറ്റിയെഴുതുമെന്ന് ബി.ജെ.പി എം.പി : വിശദീകരണവുമായി പാർട്ടി
- ഹിമാചലിലെ വിമത എം.എൽ.എമാരുടെ അയോഗ്യത സംബന്ധിച്ച ഹർജി നാളെ സുപ്രീം കോടതിയിൽ
- രാജിക്ക് കാരണം ബംഗാൾ സന്ദർശനത്തിനിടെയുണ്ടായ അഭിപ്രായവ്യത്യാസം
- പിക്കപ്പ് ജീപ്പ് മറിഞ്ഞ് അസം സ്വദേശി മരിച്ചു:9 പേർക്ക് പരിക്കേറ്റു