തിരുവനന്തപുരം: എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ (എസിഐ) 2023ലെ എയർപോർട്ട് സർവീസ് ക്വാളിറ്റി (എഎസ്ക്യു) രാജ്യാന്തര പുരസ്കാരം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്. എയർപോർട്ടുകളിലെ മികച്ച ആഗമനം വിഭാഗത്തിലാണ് പുരസ്കാരം.
ബെംഗളുരുവിലെ കെംപഗൗഡ ഇൻ്റർനാഷണൽ എയർപോർട്ട്, യുഎഇയിലെ അബുദാബി സായിദ് ഇന്റർനഷനൽ എയർപോർട്ട് എന്നിവർക്കും ഈ വിഭാഗത്തിൽ പുരസ്കാരമുണ്ട്.
യാത്രക്കാരുടെ പ്രതികരണങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ് എഎസ്ക്യു അവാർഡുകൾ. മികച്ച ഉപഭോക്തൃ അനുഭവം നൽകുന്നതിൽ ഒരു വിമാനത്താവളത്തിന്റെ പ്രതിബദ്ധതയുടെ തെളിവായി ഇത് കണക്കാക്കപ്പെടുന്നു.
മികച്ച ലഗേജ് ഡെലിവറി സമയം, സൈനേജുകളുടെ പുനഃക്രമീകരണം, നിലവിലുള്ള ടോയ്ലറ്റുകളുടെ മുഖം മിനുക്കൽ, കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിന് എമിഗ്രേഷൻ കൗണ്ടറുകളുടെ എണ്ണം കൂട്ടൽ, യാത്രക്കാർക്കായുള്ള ട്രോളികളുടെ എണ്ണം വർധിപ്പിക്കൽ, എയർപോർട്ട് ജീവനക്കാർക്ക് സോഫ്റ്റ് സ്കിൽ പരിശീലനം നൽകൽ തുടങ്ങിയവയും പരിഗണിച്ചാണ് പുരസ്കാരം.
Read more ….
- ഗാസയിൽ സമാധാനം പുനസ്ഥാപിക്കണം : ഓസ്കാർ വേദിയിൽ റെഡ് പിൻ ധരിച്ചെത്തി താരങ്ങൾ
- പാർലമെൻ്റിലെ ഇരു സഭകളിലും ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന മാറ്റിയെഴുതുമെന്ന് ബി.ജെ.പി എം.പി : വിശദീകരണവുമായി പാർട്ടി
- ഹിമാചലിലെ വിമത എം.എൽ.എമാരുടെ അയോഗ്യത സംബന്ധിച്ച ഹർജി നാളെ സുപ്രീം കോടതിയിൽ
- രാജിക്ക് കാരണം ബംഗാൾ സന്ദർശനത്തിനിടെയുണ്ടായ അഭിപ്രായവ്യത്യാസം
- പിക്കപ്പ് ജീപ്പ് മറിഞ്ഞ് അസം സ്വദേശി മരിച്ചു:9 പേർക്ക് പരിക്കേറ്റു