മാസങ്ങളായി ക്ഷേമപെന്ഷന് മുടങ്ങിയ സാഹചര്യത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന ഭത്തില് ഒരു മാസത്തെ പെന്ഷന് വിതരണം ചെയ്യാന്‍ തയ്യാറെടുക്കുകയാണ് സര്‍ക്കാര്‍. ഇതു സംബന്ധിച്ച് ധനവകുപ്പ് വാര്‍ത്താക്കുറിപ്പും പുറത്തിറക്കി. ഈ മാസം 15 മുതല്‍ ക്ഷേമ പെന്ഷന് വിതരണം ചെയ്യുമെന്നാണ് സൂചന. എന്നാല്‍, ഏഴു മാസത്തെ ക്ഷേമ പെന്ഷന് മുടങ്ങിയിട്ടുണ്ട്. ഇതെല്ലാം പൂര്‍ണ്ണമായി വിതരണം ചെയ്യാന്‍ 900 കോടിരൂപ വേണ്ടിവരും. നിലവില്‍ ഇത്രയും തുക കണ്ടെത്താന്‍ കഴിയാത്ത സാഹചര്യമാണ് സര്‍ക്കാരിനുള്ളത്.
അതിനാല്‍ ഒരു മാസത്തെ ക്ഷേമ പെന്ഷന് നല്‍കാനുള്ള നടപടി എടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനത്തില്‍ ക്ഷേമ പെന്ഷന് പ്രധാന വിഷയമായി പ്രതിപക്ഷവും ബിജെപിയും ഉന്നയിക്കാന്‍ സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ടാണ് ധന വകുപ്പിന്റെ നീക്കം.
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്ഷന് ഒരു ഗഡുവാണ് മാര്‍ച്ച് 15ന് വിതരണം ആരംഭിക്കുന്നത്. മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കും. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ടുവഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെന്ഷന് എത്തിക്കും.
ഏപ്രില്‍ മുതല്‍ അതാതു മാസം പെന്ഷന് വിതരണത്തിനുള്ള നടപടികള്‍ ഉറപ്പാക്കുകയാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. കേന്ദ സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നത് തുടരുകയാണ്. നികുതി വിഹിതവും മറ്റ് വരുമാനങ്ങളും നിഷേധിച്ചും, അര്‍ഹതപ്പെട്ട കടമെടുക്കാനുള്ള അനുവാദം തരാതെയും ഞെക്കിക്കൊല്ലാനാണ് ശ്രമം. അതിനെതിരെ സംസ്ഥാനം സുപ്രീംകോടതിയില്‍ ഹര്‍ജി കൊടുത്തതിന്റെ പേരില്‍ സാമ്പത്തിക വര്‍ഷാവസാനം എടുക്കാനാകുന്ന വായ്പയ്ക്കും കേന്ദ്രം തടസ്സമുണ്ടാക്കുന്ന സ്ഥിതിയുണ്ടായി. എന്നിട്ടും ക്ഷേമ പെന്ഷന് അടക്കം ജനങ്ങള്‍ക്ക് ആശ്വാസകരമായ പ്രവര്‍ത്തനങ്ങളുമായാണ് സംസ്ഥാനം മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു.
ആറു മാസത്തെ ക്ഷേമപെന്ഷന് മുടങ്ങിയതിനാല്‍ ദുരിതത്തിലായവര്‍ക്ക് ആശ്വാസമാവുകയാണ്. സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ആറു മാസങ്ങളിലെ തുകയാണ് ഇപ്പോള്‍ കുടിശികയുള്ളത്. ഇതില്‍ സെപ്റ്റംബര്‍, ഒക്ടോര്‍ മാസങ്ങളിലെ കുടിശ്ശിക തുക വിതരണം ചെയ്യുമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. സംസ്ഥാനത്തിന്റെ ഗുരുതര ധനപ്രതിസന്ധിയാണ് ക്ഷേമ പെന്ഷന് മുടങ്ങാന്‍ കാരണം. പെന്ഷന് വിതരണം മുടങ്ങിയതിനാല്‍ നിരവധി വയോധികര്‍ പ്രതിസന്ധിയിലുമാണ്. മരുന്നിനും സ്വന്തം ചെലവുകള്‍ക്കുമായി ക്ഷേമ പെന്‍ഷനെ ആശ്രയിക്കുന്ന നല്ലൊരു ശതമാനം മുതിര്‍ന്ന പൗരന്മാര് സംസ്ഥാനത്തുണ്ട്.
ഇവരില്‍ മിക്കവരും മരുന്നിന് പോലും പണം കണ്ടെത്താനാകാതെ പ്രതിസന്ധിയിലാണ്. സംസ്ഥാനത്ത് ക്ഷേമ പെന്‍ഷനെ ആശ്രയിക്കുന്ന 58 ലക്ഷത്തോളം പേര്‍ക്കാണ് ക്ഷേമ പെന്ഷന് നല്‍കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് പെന്ഷന് തുകയുടെ ഒരു ഭാഗമെങ്കിലും വിതരണം ചെയ്യാതിരിക്കാനുമാകില്ല എന്ന പ്രതിസന്ധിയെ തുടര്‍ന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ തുക വിതരണം ചെയ്യുന്നത്. പിണറായി വിജയന് മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായാണ് ക്ഷേമ പെന്ഷന് വിതരണം ഇത്രയധികം തവണ മുടങ്ങുന്നത്. ക്ഷേമ പെന്ഷന് വിതരണത്തിനായി രൂപീകരിച്ച കമ്പനിയും പ്രതിസന്ധി നേരിടുകയാണ്.
പലിശയുള്‍പ്പെടെ നല്ലൊരു തുകയാണ് കമ്പനിയുടെ കടബാധ്യത. വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും കണ്‍സോര്‍ഷ്യങ്ങളില്‍ നിന്നും എടുത്ത വായ്പയാണ് പെന്ഷന് കമ്പനി തിരിച്ചടക്കാനുള്ളത്. സംസ്ഥാനത്തെ ക്ഷേമപെന്ഷന് ഗുണഭോക്താക്കള്‍ക്ക് പെന്‍ഷനുള്ള പണം സമാഹരിക്കുന്നതിന് 2018-19 വര്‍ഷത്തിലാണ് പെന്ഷന് കമ്പനി രൂപീകരിക്കുന്നത്. തുടക്കത്തില്‍ എല്ലാ മാസവും പെന്ഷന് നല്കാന് കഴിഞ്ഞെങ്കിലും പിന്നീട് പെന്ഷന് വിതരണം മുടങ്ങി. കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്ഷന് ലിമിറ്റഡ് എന്ന കമ്പനിയാണ് പെന്ഷന് വിതരണത്തിനായി സര്‍ക്കാര്‍ രൂപീകരിച്ചത്.
Read more ….
- ഗാസയിൽ സമാധാനം പുനസ്ഥാപിക്കണം : ഓസ്കാർ വേദിയിൽ റെഡ് പിൻ ധരിച്ചെത്തി താരങ്ങൾ
- പാർലമെൻ്റിലെ ഇരു സഭകളിലും ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന മാറ്റിയെഴുതുമെന്ന് ബി.ജെ.പി എം.പി : വിശദീകരണവുമായി പാർട്ടി
- ഹിമാചലിലെ വിമത എം.എൽ.എമാരുടെ അയോഗ്യത സംബന്ധിച്ച ഹർജി നാളെ സുപ്രീം കോടതിയിൽ
- രാജിക്ക് കാരണം ബംഗാൾ സന്ദർശനത്തിനിടെയുണ്ടായ അഭിപ്രായവ്യത്യാസം
- പിക്കപ്പ് ജീപ്പ് മറിഞ്ഞ് അസം സ്വദേശി മരിച്ചു:9 പേർക്ക് പരിക്കേറ്റു