ദമ്മാം: സൗദി അറേബ്യയിൽ കുടുംബമായി താമസിയ്ക്കുന്ന പ്രവാസികളുടെ കുട്ടികൾക്ക്, പ്ലസ്ടൂ കഴിഞ്ഞുള്ള വിദ്യാഭ്യാസത്തിന് ഇപ്പോൾ സൗദിയിൽ അവസരമില്ല. പ്ലസ്ടൂ കഴിഞ്ഞാൽ കുട്ടികളെ നാട്ടിലേക്കയച്ചു പഠിപ്പിയ്ക്കുന്നതിന് പാവപ്പെട്ട പ്രവാസികൾക്ക് വളരെ ബുദ്ധിമുട്ട് ഉണ്ട്. ഇത് പരിഹരിയ്ക്കുന്നതിനു കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ശക്തമായ ഇടപെടൽ ഉണ്ടാകാണാമെന്നു നവയുഗം അമാമ്ര യൂണിറ്റ് സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ദമ്മാമിൽ സുകുപിള്ളയുടെ അദ്ധ്യക്ഷതയിൽ നടന്ന നവയുഗം അമാമ്ര യുണിറ്റ് സമ്മേളനം നവയുഗം ദമ്മാം മേഖല സെക്രട്ടറി ഗോപകുമാർ അമ്പലപ്പുഴ ഉത്ഘാടനം ചെയ്തു. നവയുഗം ദല്ല മേഖല മേഖല സെക്രട്ടറി നിസ്സാം കൊല്ലം സംഘടന ക്യാമ്പയിനുകളെക്കുറിച്ചു വിശദീകരിച്ചു. നവയുഗം ദമ്മാം മേഖല നേതാക്കളായ വേണുഗോപാൽ, ബാബു, സതീശൻ, നിസാർ എന്നിവർ സംസാരിച്ചു.
Read more ….
- അടിസ്ഥാന സൗകര്യ വികസനത്തില്‍ കുതിച്ചുചാട്ടം; തിരുവനന്തപുരവും ഇനി മാറുമെന്ന് രാജീവ് ചന്ദ്രശേഖര്‍
- കലോത്സവത്തെ എസ്.എഫ്.ഐ കലാപോത്സവമാക്കി മാറ്റി: കെ.എസ്.യു
- മലേഗാവ് സ്ഫോടനക്കേസിൽ ബിജെപി എംപി പ്രജ്ഞാ സിങ് താക്കൂറിനെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി
- പ്രധാനമന്ത്രി വൈകിട്ട് അഞ്ചരയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും : പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം ഇന്നുണ്ടായേക്കുമെന്ന് സൂചന
- ഗസ്സയിൽ ആറാഴ്ച്ചത്തേക്ക് വെടിനിർത്തലിന് ശ്രമിക്കും : റമദാൻ സന്ദേശത്തിൽ ജോ ബൈഡൻ
അമാമ്ര യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ സമ്മേളനം തിരഞ്ഞെടുത്തു. വേണുഗോപാൽ (രക്ഷാധികാരി), ബാബു (പ്രസിഡന്റ്), സുകു പിള്ള (സെക്രട്ടറി) എന്നിവരെ യൂണിറ്റ് ഭാരവാഹികളായി സമ്മേളനം തിരഞ്ഞടുത്തു.